Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2024 10:16 AM IST Updated On
date_range 27 April 2024 10:16 AM ISTഎൽ.ഡി.എഫ് പ്രവർത്തകർ വ്യാപകമായി ക്രമക്കേടുകൾ നടത്തി -അടൂർ പ്രകാശ്
text_fieldsbookmark_border
ആറ്റിങ്ങൽ: പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലത്തിലെയും ബൂത്തുകളിൽ എൽ.ഡി.എഫ് പ്രവർത്തകർ വ്യാപകമായി നിയമലംഘനം നടത്തിയതായി കാട്ടി യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് ചീഫ് ഇലക്ഷൻ കമീഷനും ജില്ല കലക്ടർക്കും റിട്ടേണിങ് ഓഫിസർക്കും പരാതി നൽകി. എൽ.ഡി.എഫ് പ്രവർത്തകർ ബാഡ്ജ് ധരിച്ച് ബൂത്തിനുള്ളിൽ പ്രവേശിക്കുകയും വ്യാപകമായി പണം വിതരണം ചെയ്തതായുമാണ് പരാതി.
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നിയമലംഘനമത്രെ. മണ്ഡലത്തിലെ ചില ബൂത്തുകളിൽ കാമറ സ്ഥാപിച്ചില്ല എന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story