ലീഗ് പ്രവർത്തകർ പാർട്ടി വിട്ട് ഐ.എൻ.എല്ലിൽ ചേർന്നു
text_fieldsആറ്റിങ്ങൽ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആർ.എസ്.എസ് അനുകൂലനിലപാടിലും അതിനൊപ്പം നിൽക്കുന്ന ലീഗ് നയത്തിലും പ്രതിഷേധിച്ച് മുസ്ലിം ലീഗിൽനിന്നും രാജിവെച്ച് ഐ.എൻ.എല്ലിൽ ചേർന്നു.
ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ പ്രവർത്തകരാണ് രാജിവെച്ചത്. ബി.ജെ.പി സർക്കാറിന്റെ നേതൃത്തിൽ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും കാശാപ്പുചെയ്യാൻ വെമ്പൽ കൊള്ളുമ്പോൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ച ധീരരക്തസാക്ഷികളെപ്പോലും ഓർക്കാത്ത സുധാകരനെപോലുള്ള നേതാക്കൾ ആർ.എസ്.എസിന് അനുകൂല നിലപാട് സ്വീകരിക്കുന്നത് മുന്നണിക്ക് അപമാനമാണ്. ഇത്തരം സംഘ്പരിവാർ അജണ്ടകൾ തിരുത്താനുള്ള ആർജവം കാട്ടാത്ത ലീഗിന്റെ നേതൃത്വം ആശങ്കജനകമാണ്.
ലീഗിന്റെ ഈ നിഷ്ക്രിയത്വം ഒരിക്കലും അംഗീകരിക്കാനാവില്ല. ആയതിനാലാണ് ലീഗ് വിട്ട് ഐ.എൻ.എൽ അംഗമാകാൻ തീരുമാനിച്ചതെന്ന് ഇവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എസ്.ടി.യു മുൻ ജില്ല പ്രസിഡന്റ് പുത്തൻതോപ്പ് അൻവർ സാദത്ത്, എസ്.ടി.യു. ഫെഡറേഷൻ മുൻ ജില്ല ട്രഷറർ ഹാഷിം പടിഞ്ഞാറ്റിൽ, മുസ്ലിം ലീഗ് മേഖല പ്രസിഡന്റ് ഫസിലുദ്ദീൻ, പുത്തൻതോപ്പ് യൂനിറ്റ് സെക്രട്ടറി ജഹാംഗീർ, മേഖല സെക്രട്ടറി ഷാജി ചിറക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഐ.എൻ.എല്ലിൽ ചേർന്നത്.
ഇവർക്കൊപ്പം ഐ.എൻ.എൽ ജില്ല പ്രസിഡന്‍റ് ബഷറുല്ല, ഐ.എൻ.എൽ മണ്ഡലം പ്രസിഡന്‍റ് ചാന്നാങ്കര നസീർ മൗലവി, മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് അഹമ്മദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.