ലോക്സഭ തെരഞ്ഞെടുപ്പ്; കടലിലും പൊലീസ് പരിശോധന
text_fieldsആറ്റിങ്ങൽ: ലോക്സഭ െതരഞ്ഞെടുപ്പിനോടനുബന്ധിച്ച് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും ചിറയിൻകീഴ് എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി പെരുമാതുറ, പൊഴിയൂർ, അഞ്ചുതെങ്ങ് ഭാഗങ്ങളിൽ പരിശോധന നടത്തി. കടൽമാർഗം പണം, അനധികൃത മദ്യം, മയക്കുമരുന്ന് തുടങ്ങിയവ എത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്തിയത്. നിരവധി ബോട്ടുകൾ പരിശോധനക്ക് വിധേയമാക്കി.
ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ സി.ബി. വിജയൻ, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ കെ. ഷിബുകുമാർ, പ്രിവന്റിവ് ഓഫിസർ അബ്ദുൽ ഹാഷിം, സിവിൽ എക്സൈസ് ഓഫിസർമാരായ സ്നേഹേഷ്, റഹിം, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തുടർന്നും ഈ മേഖലകളിൽ പരിശോധന ശക്തമാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.