സൗദിയിൽ കാണാതായ ആലംകോട് സ്വദേശിയെ കണ്ടെത്തി; നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി
text_fieldsആറ്റിങ്ങൽ: സൗദിയിൽ കാണാതായ ആലംകോട് സ്വദേശിയെ കണ്ടെത്തി. നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. സൗദിയിൽ ഹഫർ അൽബാത്വിനിൽ ജോലി ചെയ്തിരുന്ന ആലംകോട് തെഞ്ചെരികോണം ഉമാമഹേശ്വരി ക്ഷേത്രത്തിന് സമീപം പ്രദീഷ് ചന്ദസേനനെയാണ് (34) ഒരുമാസത്തിനൊടുവിൽ കണ്ടെത്തിയത്.
ജൂൺ 4 മുതൽ സൗദിയിൽനിന്ന് പ്രദീഷിനെ കാണാതായിരുന്നു. തെഞ്ചെരിക്കോണം പ്രദേശത്തെ ജനപ്രതിനിധിയും മണമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ലിസി വി. തമ്പി മുൻ എം.എൽ.എ അഡ്വ.ബി. സത്യെൻറ സഹായം തേടി. അദ്ദേഹം പ്രവാസി ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കത്തെ വിവരമറിയിച്ചു. അന്വേഷണത്തിൽ നാട് കടത്തൽ കേന്ദ്രത്തിൽ നിന്നും പ്രതീഷിനെ കണ്ടെത്തി.
സാമ്പത്തിക ബാധ്യതയുള്ളതിനാൽ നിലവിലുള്ള ജോലിയിൽ നിന്നും കുറച്ച് കൂടി മെച്ചപ്പെട്ട ജോലി അേന്ഷേിക്കുന്നതിനിടയിലാണ് പ്രദീഷിനെ കാണാതാകുന്നത്. സ്പോൺസർഷിപ് മാറുവാനുള്ള ശ്രമത്തിനിടയിൽ സ്പോൺസറുടെ സഹോദരൻ നിയമ സാങ്കേതികത്വം ചൂണ്ടിക്കാട്ടി നാടുകടത്തൽ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
സൗദിയിലുള്ള ബന്ധു പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പ്രദീഷിനെ കണ്ടെത്തിയത്. വൃദ്ധയായ മാതാവും ഭാര്യയും കൈക്കുഞ്ഞുമടങ്ങിയതാണ് കുടുംബം. അടുത്തിടെയാണ് നാട്ടിൽവന്ന് മടങ്ങിയത്. നാടുകടത്തൽ കേന്ദ്രത്തിൽനിന്ന് മോചിതനായ പ്രദീഷ് വീട്ടുകാരുമായും അഡ്വ.ബി. സത്യനുമായും ഫോണിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.