ചിത്രമല്ല, 'വരവഴി'കളാണിവിടെ വൈറൽ സ്റ്റാറ്റസ്
text_fieldsആറ്റിങ്ങല്‍: പോസ്റ്ററുകളും ചിത്രങ്ങളും വിഡിയോകളുമെല്ലാം വാട്സ്ആപ് സ്റ്റാറ്റസാകാറുണ്ട്്. എന്നാൽ, ഇവിടെയിതാ വേറിട്ട തെരഞ്ഞെടുപ്പ് സ്റ്റാറ്റസുകളും വ്യാപകം. പെന്‍സില്‍ ഡ്രോയിങ്ങിൽ രൂപപ്പെടുന്ന സ്ഥാനാർഥിയുടെ ചിത്രം ഉള്‍പ്പെടുന്ന പോസ്റ്ററാണ് ശ്രദ്ധാ കേന്ദ്രം. വരച്ച പോസ്റ്ററല്ല, വരക്കുന്ന വിഡിയോ ദൃശ്യങ്ങൾ വോട്ടർമാരിടയിലേക്ക് എത്തുകയാണ്.
വെള്ളക്കടലാസിൽ പെൻസിൽ തൊടുന്നത് മുതൽ സ്ഥാനാർഥിയുടെ മുഖവും ചിഹ്നവും വോട്ടഭ്യർഥനയുമടക്കം ചിത്രം പൂർണമാകുന്നത് വരെയുള്ള പെൻസിൽ വരവഴികൾ വിഡിയോയിലാക്കിയാണ് ഇൗ വ്യത്യസ്ത സ്റ്റാറ്റസ്. വാമനപുരം ആറാംതാനം പുഷ്പവിലാസത്തില്‍ എം.എസ്. കുഞ്ചു ഉള്‍പ്പെടെ കലാകാരന്മാരാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ.
പ്രഖ്യാപനത്തിനും പ്രഭാഷണത്തിനും പ്രസ്താവനക്കുമപ്പുറം വാട്സ്ആപ് സ്റ്റാറ്റസുകൾ നിലപാടുകൾ പറയുന്ന, വിയോജിപ്പുകൾ പ്രകടിപ്പിക്കുന്ന, പുതിയ സമൂഹമാധ്യമ കാലത്ത് വേറിട്ട പരീക്ഷണങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നിറയുകയാണ്. പെന്‍സില്‍ അല്ലെങ്കില്‍ പേന ഉപയോഗിച്ച് സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും പേരും ഉള്‍പ്പെടുത്തി പോസ്റ്റര്‍ തയാറാക്കും.
ഈ പോസ്റ്റര്‍ രചന ആദ്യവസാനം ഒറ്റ ഷോട്ടില്‍ വിഡിയോയില്‍ പകര്‍ത്തും. എഡിറ്റിങ് സോഫ്റ്റ് വെയറിെൻറ സഹായത്തോടെ വേഗം കൂട്ടി 30 സെക്കൻഡുള്ള വിഡിയോ ദൃശ്യമാക്കി മാറ്റും. വാട്സ്ആപ് സ്റ്റാറ്റസിന് വേണ്ടിയായതിനാലാണ് 30 സെക്കൻഡിനുള്ളില്‍ ദൃശ്യം പൂര്‍ത്തിയാക്കുന്നത്. ഈ വിഡിയോ ദൃശ്യം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വാട്സ്ആപ് സ്റ്റാറ്റസാക്കും.
സ്ഥാനാർഥിയുടെ മുഖവും ചിഹ്നവും എല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ അത്രത്തോളം കലാവൈഭവമുള്ളവര്ക്ക് മാത്രമേ ഇൗരംഗത്ത് തിളങ്ങാനാകൂ. ചിത്രകാരനായ എം.എസ്. കുഞ്ചു മറ്റ് ചിലരുടെ വാട്സ്ആപ് സ്റ്റാറ്റസിലൂടെയാണ് ഇത്തരമൊരു പ്രചാരണരീതി ആദ്യം കണ്ടത്. അന്നുതന്നെ കുഞ്ചുവും പോസ്റ്റര്‍ രചന ആരംഭിച്ചു.
സുഹൃത്തുക്കളായ മത്സരാർഥികള്ക്കുവേണ്ടിയാണ് ആദ്യം പോസ്റ്റര്‍ രചനയും വിഡിയോ റെക്കോഡിങ്ങും ആരംഭിച്ചത്. ഇപ്പോള്‍ കുഞ്ചുവിനെ തേടി കൂടുതൽ സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുമെത്തുകയാണ്. ഇതിെൻറ ചുവടുപിടിച്ച് ചുവരെഴുത്തും സമാനരീതിയില്‍ റെക്കോഡ് ചെയ്ത് വാട്സ്ആപ് സ്റ്റാറ്റസ് ആക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.