ചികിത്സിക്കാൻ പണമില്ല; നടക്കണമെന്ന സ്വപ്നം യാഥാർഥ്യമാക്കാനാവാതെ മൈനാഗ്
text_fieldsആറ്റിങ്ങൽ: വയസ്സ് പതിമൂന്നായെങ്കിലും മൈനാഗിന് എന്തുകാര്യത്തിനും അമ്മ എടുത്തുകൊണ്ട് പോകണം. പരിഹാരം ഇല്ലാഞ്ഞിട്ടല്ല, ചികിത്സിക്കാൻ പണമില്ലാത്തതുകൊണ്ടാണിത്. കല്ലമ്പലം മണമ്പൂർ തോപ്പുവിള വീട്ടിൽ മധു-ലൈന ദമ്പതികളുടെ മകനാണ് മൈനാഗ്. ജന്മനാ മൂത്രനാളി ഇല്ലായിരുന്നു. ഇടത് കൈയും കാലും ചലനശേഷിയില്ലാത്ത അവസ്ഥയിലും. വന്നപ്പോൾ ഓട്ടിസത്തിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങി.
പലപ്പോഴായി നടത്തിയ ചികിത്സകൾ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, പരസഹായമില്ലാതെ മൈനാഗിന് നടക്കണമെങ്കിൽ പത്ത് ലക്ഷം രൂപ ചെലവുള്ള ശസ്ത്രക്രിയയും തുടർചികിത്സയും ആവശ്യമാണ്. നിലവിൽ ലൈനയും മൈനാഗ് ഉൾപ്പെടെയുള്ള രണ്ടു മക്കളും ലൈഫ് പദ്ധതിയിൽ അനുവദിച്ച പണിതീരാത്ത വീട്ടിലാണ് താമസം.
മൈനാഗിന് തുണയായി എപ്പോഴും നിൽക്കേണ്ടതിനാൽ ലൈനക്ക് ജോലിക്ക് പോകാനോ വരുമാനം കണ്ടെത്താനോ കഴിയുന്നില്ല. മൈനാഗിന്റെ സഹോദരന് കൂലി വേലയിൽനിന്നും കിട്ടുന്ന തുച്ഛ വരുമാനംകൊണ്ടാണ് കുടുംബം കഴിയുന്നത്.
ചികിത്സയിനത്തിൽ കടബാധ്യതകളുമുണ്ട്. ചികിത്സക്ക് നാട്ടുകാരുടെ സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം. ഗ്രാമീൺ ബാങ്ക് കല്ലമ്പലം ബ്രാഞ്ചിൽ 40352101120790 എന്ന നമ്പറിൽ മൈനാഗിന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: കെ.എൽ.ജി.ബി 0040352, എം.ഐ.സി.ആർ കോഡ്: 695480255. ഫോൺ: 7561878072
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.