പൊതുജനങ്ങൾക്ക് നിരന്തരം ശല്യം: യുവാവ് അറസ്റ്റിൽ
text_fieldsആറ്റിങ്ങൽ: പൊതുജനങ്ങളെ നിരന്തരം ശല്യപ്പെടുത്തുന്ന യുവാവ് അറസ്റ്റിൽ. വക്കം ഇറങ്ങുകടവിൽ ചന്തു എന്ന രഞ്ജിത്താണ്(36) പിടിയിലായത്. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻപരിധിയിലെ വക്കം ഇറങ്ങുകടവ് ഭാഗത്ത് പ്രതാപന്റെ വീട്ടിൽ കയറി അതിക്രമം കാട്ടി കതകും ജനലും വീട്ടുപകരണങ്ങളും വെട്ടി നശിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.
വക്കത്ത് താമസിക്കുന്ന പൊതുപ്രവർത്തകയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനും ഇയാൾക്കെതിരെ കടയ്ക്കാവൂർ പൊലീസ് കേെസടുത്തിട്ടുണ്ട്. ഇതിനുമുമ്പ് പൊതുജനങ്ങളെ ഉപദ്രവിച്ചതിന് മൂന്നുമാസത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ജയിലിൽ നിന്നിറങ്ങി വീണ്ടും അതിക്രമങ്ങൾ കാട്ടുകയാണ് രീതി. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കടയ്ക്കാവൂർ എസ്.ഐ മനുവിന്റെ നേതൃത്വത്തിൽ എസ്.ഐ ജയപ്രസാദ്, ഷൈൻ, പൊലീസ് ഉദ്യോഗസ്ഥരായ സുജിൽ, അനിൽ, ആദർശ്, സുരാജ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിടികൂടാനുള്ള ശ്രമത്തിനിടെ പതിവുപോലെ കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് കീഴ്പ്പെടുത്തിയത്. ഈ സമയം പൊലീസിനെ ആക്രമിക്കാനും പ്രതി ശ്രമിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.