നാട് ഓണാരവത്തിലേക്ക്
text_fieldsആറ്റിങ്ങൽ: നാടും നഗരവും ഓണലഹരിയിൽ. വ്യാപാരമേളകൾ എല്ലായിടത്തും സജീവമായി. വെള്ളിയാഴ്ച സ്കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണാഘോഷം നടന്നു. അത്തപ്പൂക്കളം ഒരുക്കിയും കലാമത്സരങ്ങൾ സംഘടിപ്പിച്ചും കേരളീയ വേഷം ധരിച്ചും കുട്ടികൾ ആഘോഷിച്ചു.
കെ.ടി.സി.ടി.എച്ച്.എസ്.എസിൽ ഓണപ്പുലരി എന്ന പേരിൽ ഓണാഘോഷം നടന്നു. 300ഓളം കുട്ടികൾ പങ്കെടുത്ത മെഗാ തിരുവാതിര നടന്നു. സ്കൂൾ ചെയർമാൻ എ. നഹാസ് ഉദ്ഘാടനം ചെയ്തു. സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ് ഓണസന്ദേശം നൽകി. സ്കൂൾ കൺവീനർ യു. അബ്ദുൽ കലാം, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ബിജോയ്, ഹൈസ്കൂൾ പ്രിൻസിപ്പൽ എം.എൻ. മീര എന്നിവർ സംസാരിച്ചു.
കൺസ്യൂമർഫെഡ് മുഖേന വക്കം ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് നടത്തുന്ന ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് ജി. സുനിൽകുമാർ നിർവഹിച്ചു. ടി. ഷാജു, രവീന്ദ്രൻ, സന്തോഷ്, സോമനാഥൻ, യക്ഷരാജ്, സുനിത തുടങ്ങിയവർ പങ്കെടുത്തു.
മംഗലപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ഓണം വിപണനമേള പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം സന്ധ്യക്ക് സാധനങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ജി. മുരളീധരൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സുനിൽ എ.എസ്, വനജകുമാരി, പഞ്ചായത്തംഗങ്ങളായ വി. അജികുമാർ, കെ. കരുണാകരൻ, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ്, ഷീന, സെക്രട്ടറി ശ്യാംകുമാരൻ.ആർ, ജെനിഷ് ആർ.വി.രാജ്, ബൈജു കെ.കെ, മുംതാസ്, ശ്രീദേവി, സുജിത എന്നിവർ പങ്കെടുത്തു.
സ്കൂൾ വളപ്പിൽ പൂകൃഷി വിളവെടുത്ത് വിദ്യാർഥികൾ
വർക്കല: ഓണത്തിന് പൂക്കളം ഒരുക്കാൻ സ്കൂൾ വളപ്പിൽ പൂകൃഷി നടത്തി വിളവെടുത്ത് എം.ജി.എം മോഡൽ സ്കൂൾ. സ്കൂൾ വളപ്പിലും പോളിഹൗസിലും മണ്ണൊരുക്കി മാസങ്ങൾക്കുമുമ്പേ വിത്തുകളും തൈകളും നട്ടു. എല്ലാ ദിവസവും വെള്ളം നനക്കാനും കുട്ടികൾതന്നെ മുന്നിൽ നിന്നു. ഓണത്തിന് എല്ലാ ദിവസവും സ്കൂളിലെ പൂക്കളങ്ങൾക്ക് സ്വന്തം പൂന്തോട്ടത്തിലെ പൂക്കളാണ് ഉപയോഗിച്ചത്.
വിദ്യാർഥി പ്രതിനിധികളും സയൻസ് ക്ലബ് കോഓഡിനേറ്റർ സിനിയും ചേർന്ന് വിളവെടുപ്പ് നടത്തി. പ്രിൻസിപ്പൽ ഡോ.എസ്.പൂജയും ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ. സുകുമാരനും വിദ്യാർഥികളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.