ഒാണം: വസ്ത്രവ്യാപാര മേഖലക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണം.
text_fieldsആറ്റിങ്ങല്‍: ഓണം പ്രമാണിച്ച് വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണതോതില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ അനുമതി നല്‍കണമെന്ന് കേരളാ ടെക്‌സ്‌റ്റൈല്‍സ് ആൻറ് ഗാര്‍മെൻറ്സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. വസ്ത്ര വ്യാപാര മേഖലക്ക് ദീര്‍ഘകാലത്തെ അടച്ചിടല്‍ കാരണം വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുണ്ട്. കടവാടക, വൈദ്യുതി ബില്ല്, വിവിധ ലോണുകള്‍, സ്‌റ്റോക്ക് എടുത്തതിലെ പേയ്‌മെൻറുകള്‍, ജീവനക്കാരുടെ വേതനം എന്നിവയെല്ലാം കുടിശ്ശികയാണ്.
ഓണം സീസണ്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഓണ വിപണിയില്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ സോണ്‍ വിവേചനം ഇല്ലാതെ തടസ്സങ്ങളില്ലാതെ രാത്രി 9 വരെ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.
സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും തങ്ങള്‍ പാലിക്കുന്നുണ്ടെന്നും അതീവജാഗ്രതയോടെ ഉപജീവനം എന്ന പേരില്‍ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി സംസ്ഥാന തലത്തില്‍ ബോധവല്‍ക്കരണ പരിപാടി നടത്തുന്നുണ്ടന്നും തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ഇഖ്ബാല്‍ ഷെയ്ക്ക് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി എ.ഷാക്കിര്‍, ട്രഷറര്‍ ഷാനി മനാഫ് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.