വിപണിയിൽ ഓണത്തിരക്ക്, മഴ തെരുവ് കച്ചവടത്തിന് ഭീഷണി
text_fieldsആറ്റിങ്ങൽ: വിപണിയിൽ ഓണത്തിരക്ക്, അപ്രതീക്ഷിത മഴ തെരുവ് കച്ചവടക്കാർക്ക് ഭീഷണി ഉയർത്തുന്നു. വ്യാപാര വാണിജ്യകേന്ദ്രങ്ങളിലെല്ലാം ഓണത്തിരക്ക് സജീവമാണ്. നഗരത്തിൽ ഗതാഗതക്കുരുക്കുമുണ്ട്. ആയിരത്തോളം വ്യാപാരികളാണ് നഗരത്തിൽ തെരുവുകച്ചവടത്തിലുള്ളത്. ടാർപോളിൻ ഷീറ്റ് ഉൾപ്പെടെ മുൻകരുതലുകളുണ്ടെങ്കിലും പെെട്ടന്നുള്ള മഴയിൽ ഷീറ്റ് പെട്ടെന്ന് മൂടാൻ അവസരം കിട്ടാറില്ല. വിൽപനക്കുള്ള വസ്ത്രങ്ങൾ ഉൾപ്പെടെ നനയുന്നതിന് ഇത് കാരണമാകുന്നു.
സംസ്ഥാന സർക്കാറിനുകീഴിൽ സപ്ലൈകോയും സഹകരണവകുപ്പും നടത്തുന്ന വിപണനമേളകളും സജീവമാണ്. സപ്ലൈകോ ആറ്റിങ്ങലിലെ ഓണം ഫെയറിന്റെ ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ എസ്. കുമാരി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വി. സുധർമ, ഡിപ്പോ മാനേജർ റഹ്മത്തുല്ല, ജൂനിയർ മാനേജർ സുലൈമാൻ എന്നിവർ പങ്കെടുത്തു. സ്നേഹ െറസിഡൻറ്സ് അസോസിയേഷൻ ഓണം കിറ്റ്, വിദ്യാഭ്യാസ പുരസ്കാരവിതരണം എന്നിവ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻറ് പ്രസന്നബാബു അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ സെക്രട്ടറി ബി.ആർ. പ്രസാദ്, പൊതുമരാമത്തുകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം എം. താഹ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരം വിതരണം ചെയ്തു. എസ്.ആർ.എ കുടുംബങ്ങൾക്കും നിർധനർക്കും ഓണക്കിറ്റ് വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.