ആറ്റിങ്ങലില്‍ മത്സരത്തിനിറങ്ങിയ പഞ്ചായത്ത് പ്രസിഡൻറുമാര്ക്കെല്ലാം പരാജയം
text_fieldsആറ്റിങ്ങല്‍: മേഖലയിൽ മത്സരത്തിനിറങ്ങിയ പഞ്ചായത്ത് പ്രസിഡൻറുമാര്ക്കെല്ലാം പരാജയം. യു.ഡി.എഫ് അധ്യക്ഷന്മാര് എല്ലാം മത്സരത്തിനിറങ്ങിയപ്പോള്‍ എല്‍.ഡി.എഫ് പ്രസിഡൻറുമാരില്‍ ചുരുക്കം ചിലര്‍ മാത്രമാണ് വീണ്ടും മത്സരിച്ചത്.
മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന അമ്പിളി ഗുരുനഗര് വാര്‍ഡില്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇവിടെ ബി.ജെ.പിയിലെ പ്രിയങ്ക പി. നായര്‍ 414 വോട്ട് നേടി ജയിച്ചു. മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആര്.എസ്. വിജയകുമാരി(336 വോട്ട്) ഒമ്പതാം വാര്‍ഡായ പാറയടിയില്‍ സി.പി.എമ്മിലെ ബി. സുജിതയോട് (425 വോട്ട്) തോറ്റു.
അഞ്ചുതെങ്ങിൽ പ്രസിഡൻറായിരുന്ന ക്രിസ്റ്റി സൈമണ്‍ പഞ്ചായത്ത് ഓഫിസ് വാര്‍ഡില്‍ എല്‍.ഡി.എഫിലെ േഫ്ലാറന്‍സ് ജോണ്‍സണോട് പരാജയപ്പെട്ടു. കിഴുവിലം പ്രസിഡൻറായിരുന്ന എ. അന്‍സാര്‍ പുളിമൂട്ടില്‍ 199 വോട്ടുമായി മൂന്നാമതായി. ബി.ജെ.പിയിലെ അനീഷാണ് വിജയി. (318 വോട്ട്).
അഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ഇന്ദിര കെ.കെ. വനത്തില്‍ 42 വോട്ടുമായി നാലാമതായി. 279 വോട്ടുമായി സി.പി.എമ്മിലെ ലതിക മണിരാജാണ് ജയിച്ചത്. മംഗലപുരത്ത് ആദ്യ രണ്ടരവര്‍ഷം പ്രസിഡൻറായിരുന്ന മംഗലപുരം ഷാഫി വരിക്ക്മുക്ക് വാര്‍ഡില്‍ പരാജയപ്പെട്ടു.
എല്‍.ഡി.എഫില്‍ ജനതാദള്‍ പ്രതിനിധിയായാണ് മത്സരിച്ചത്. സി.പി.എം വിമതയായി എത്തിയ മുന്‍ ജില്ല പഞ്ചായത്തംഗം എസ്. കവിതയാണ് ജയിച്ചത്. രണ്ടാം ടേമിൽ മംഗലപുരം പ്രസിഡൻറായിരുന്ന വേങ്ങോട് മധു പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് വെയിലൂര്‍ ഡിവിഷനില്‍ തോറ്റു.
യു.ഡി.എഫിലെ കെ.എസ്. അജിത്കുമാര്‍ 3249 വോട്ട് നേടി ജയിച്ചു. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന പി. ഫെലിക്സ് പുതുക്കുറിച്ചി ഈസ്റ്റില്‍ യു.ഡി.എഫിലെ സതീഷ് ഇവാനിയോസിനോട് തോറ്റു. ഒറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന സുഭാഷ് തോപ്പില്‍ വാര്‍ഡില്‍ എല്‍.ഡി.എഫിലെ സത്യബാബുവിനോട് പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.