പോക്സോ കേസ് പ്രതിക്ക് ഒമ്പത് വർഷം കഠിന തടവ്
text_fieldsആറ്റിങ്ങൽ: പതിനൊന്ന് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയ പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും നാൽപതിനായിരം രൂപ പിഴയും ശിക്ഷ. റാത്തിക്കൽ സ്വദേശിയായ മുണ്ട സലിം എന്ന സലിം (70) നെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി ടി.പി. പ്രഭാഷ് ലാൽ ശിക്ഷിച്ചത്.
വീട്ടിലെ അടുക്കളയിൽ അതിക്രമിച്ചുകയറിയ പ്രതി മൈനറായ പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന കേസിലാണ് ശിക്ഷ. പിഴത്തുക അതിക്രമത്തിന് വിധേയയായ കുട്ടിക്ക് നൽകണമെന്നും അല്ലാത്ത സാഹചര്യത്തിൽ നാലുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറഞ്ഞു.
കേസിൽ പ്രതിഭാഗം ഹാജരാക്കിയ സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. വർക്കല െപാലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം.മുഹ്സിൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.