പോക്സോ കേസ്; പ്രതിക്ക് 22 വർഷം കഠിനതടവ്
text_fieldsആറ്റിങ്ങൽ: 13 വയസ്സുകാരായ രണ്ട് പെൺകുട്ടികളോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിക്ക് രണ്ട് വ്യത്യസ്ത കേസുകളിലായി 22 വർഷം കഠിനതടവും 90000 രൂപ പിഴയും.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ വിചാരണ നടത്തുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ജഡ്ജി ടി.പി. പ്രഭാഷ് ലാലാണ് കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചത്. കഠിനംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി മേനംകുളം സ്വദേശി ഷിബുവിനെയാണ് (36) ശിക്ഷിച്ചത്.
അതിക്രമത്തിന് വിധേയയാക്കപ്പെട്ടവരുടെ പുനാരധിവാസത്തിന് മതിയായ തുക നൽകേണ്ട ബാധ്യതയുണ്ടെന്ന് നിരീക്ഷിച്ച കോടതി, വിധി പ്രകാരമുള്ള തുക ആപര്യാപ്തമെന്നും മതിയായ നഷ്ടപരിഹാരത്തുക ലീഗൽ സർവിസ് അതോറിറ്റി മുഖേന നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
2016 -17 കാലഘട്ടത്തിലാണ് കേസിനാസ്പദമായ രണ്ടു സംഭവങ്ങളും. അടുത്തടുത്ത തീയതികളിലാണ് കുട്ടികളെ ഉപദ്രവിച്ച സംഭവം നടന്നതെങ്കിലും ഒരു സംഭവത്തിൽ അതിക്രമം നടന്ന് രണ്ട് വർഷം കഴിഞ്ഞാണ് അതിക്രമം സംബന്ധിച്ച് വിവരങ്ങൾ സ്കൂളിൽവെച്ച് കുട്ടി അധികാരികളോട് വെളിപ്പെടുത്തിയത്.
രണ്ട് കേസുകളിലായി പ്രോസിക്യൂഷൻ 30 സാക്ഷികളെ വിസ്തരിക്കുകയും 44 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. കഴക്കൂട്ടം പൊലീസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം. മുഹസിൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.