ഇൗ ഫ്രയിമുകളിലുണ്ട്, രാഷ്ട്രീയത്തിെൻറ വൈറ്റ് ബാലൻസ്
text_fieldsആറ്റിങ്ങല്‍: എങ്ങോട്ട് തിരിഞ്ഞാലും, ഇനി എല്ലാം മടുത്ത് മൊബൈൽ ഫോണെടുത്താലും കണ്ണിലുടക്കുന്നത് ചിരിച്ചു നിൽക്കുന്ന സ്ഥാനാർഥികളാണ്. വോട്ടർമാരുടെ മനസ്സിൽ സ്ഥാനാർഥിയുടെ മുഖം പതിയണം. കടലാസിലും തുണിയിലും ഡിജിറ്റൽ വാളിലും മൊബൈൽ സ്ക്രീനിലുമെല്ലാം മത്സരരംഗത്തുള്ളവരുടെ വ്യത്യസ്തമായ ചിത്രസാന്നിധ്യം. സ്ഥാനാർഥികളെ ഇത്തരത്തിൽ അവതരിപ്പിക്കുന്നതിന് പിന്നിൽ പണിയെടുക്കുന്നത് ഫോേട്ടാഗ്രാഫർമാരാണ്. തെരെഞ്ഞടുപ്പ് ചൂടിലും വിവാദങ്ങളിലും ഇവരെയൊന്നും ആരും അധികം ശ്രദ്ധിക്കാറില്ല.
വിവാഹചടങ്ങുകളുടെ വര്‍ക്കുകള്‍ കേന്ദ്രീകരിച്ചാണ് ഫ്രീലാൻസ് ഫോട്ടോഗ്രാഫര്‍മാരുടെ ജീവിതം. ലക്ഷങ്ങള്‍ വിലയുള്ള കാമറയും അനുബന്ധ സജ്ജീകരണങ്ങളും വായ്പയെടുത്ത് വാങ്ങിയവര്‍ കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടമായി കടം കയറിയ അവസ്ഥയായിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് വന്നുതുടങ്ങിയെങ്കിലും വിവാഹങ്ങള്‍ ആര്‍ഭാടരഹിതമായ ചടങ്ങുകളായി മാത്രമായി പരിമിതപ്പെട്ടേതാടെ ഇവരുടെ സാധ്യതകളും നാമമാത്രമായി.
ഇതിനിടെയാണ് തെരഞ്ഞെടുപ്പെത്തുന്നത്. അതും ഡിജിറ്റൽ സാധ്യതകൾ മുൻതൂക്കം നൽകുന്ന സാഹചര്യങ്ങൾകൂടി സമ്മാനിച്ച്. ഓരോ സ്ഥാനാർഥിക്കും തങ്ങളുടെ മനോഹരങ്ങളായ വിവിധ മാതൃകയിലുള്ള ചിത്രങ്ങള്‍ വേണം. പോസ്റ്ററിനും ബാനറുകള്‍ക്കും സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിനും മികച്ച നിലവാരമുള്ള ചിത്രങ്ങള്‍ അനിവാര്യം. ഇത് ഫോട്ടോഗ്രഫി മേഖലക്ക് നവജീവനേകുന്നു.
ആറ്റിങ്ങലിലെ ഫോട്ടോഗ്രാഫറായ അഖിലേഷ് ആര്‍.നായര്‍ സ്വകാര്യ സ്കൂളിെൻറ ക്ലാസ് മുറി സ്റ്റുഡിയോ ആക്കിയാണ് സ്ഥാനാർഥികള്‍ക്ക് ഫോട്ടോ എടുത്തുനല്‍കുന്നത്. ക്ലാസ് മുറിയില്‍ വിവിധ വര്‍ണങ്ങളിലെ കര്‍ട്ടനും ലൈറ്റ് ഉള്‍പ്പെടെ സജ്ജീകരണങ്ങളും ഒരുക്കി. ആഖിലേഷിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്നാൽ, എല്ലാ പാർട്ടിയിലുള്ളവരും ഫോേട്ടായെടുക്കാനെത്തും. ഒപ്പം സ്വതന്ത്ര സ്ഥാനാർഥികളും. കാമറ െഫ്രയിനുള്ളിൽ രാഷ്ട്രീയനിറങ്ങൾ കടന്നുവരാറില്ല. 'വൈറ്റ് ബാലൻസ്' പോെല എല്ലാം നിഷ്പക്ഷം.
ഇതിനകം അമ്പതിലേറെ സ്ഥാനാർഥികള്‍ക്കായി ഫോട്ടോയെടുത്തു. ആര് ജയിക്കണം എന്ന് ചോദിച്ചാല്‍ താന്‍ ഫോട്ടോയെടുത്ത എല്ലാ സ്ഥാനാർഥികളും ജയിക്കണമെന്ന അഭിപ്രായമാണ് അഖിലേഷിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.