ഫിഷ് ലാൻഡിങ് സെൻററിെൻറ പുനർ നിര്‍മാണത്തിന് നടപടിയില്ല
text_fieldsആറ്റിങ്ങൽ: അഞ്ചുതെങ്ങില്‍ കടലാക്രമണത്തില്‍ തകര്‍ന്ന ഫിഷ് ലാൻഡിങ് സെൻററിെൻറ പുനര്‍നിര്‍മാണത്തിന് നടപടിയില്ല. അഴിമതി അന്വേഷണവും വഴിമുട്ടി. അപകടാവസ്ഥയിലായ കെട്ടിടം പ്രദേശവാസികള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന അവസ്ഥയിലാണ്. ഒരു കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഫിഷ് ലാൻഡിങ് സെൻററാണ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ കടലെടുത്തത്. മത്സ്യത്തൊഴിലാളികളുടെ വലകളും മറ്റുപകരണങ്ങളും നശിച്ചിരുന്നു. ബീമുകള്‍ തകര്‍ന്ന് അപകടാവസ്ഥയിലായ കെട്ടിടം പ്രദേശവാസികള്‍ക്ക് ഭീഷണിയാണ്. ഇതിനോട് ചേര്‍ന്നുതന്നെ നിരവധി കുടിലുകള്‍ തീരത്തുണ്ട്.
തീരദേശവികസന കോര്‍പറേഷെൻറ സഹായത്തോടെയായിരുന്നു നിര്‍മാണം. കോടികള്‍ ചെലവഴിച്ചത് കണക്കില്‍ മാത്രമാണെന്ന് അന്നുതന്നെ മത്സ്യത്തൊഴിലാളികള്‍ ആരോപണമുന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്നതായിരുന്നു. സെൻററിെൻറ പൂര്‍ണ രൂപത്തിലുള്ള തകര്‍ച്ച. വിജിലന്‍സ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും വിജിലന്‍സ് ഡി.ജി.പിയായിരുന്ന ജേക്കബ് തോമസ് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
വിജിലൻസ് അന്വേഷണം കാര്യക്ഷമമാക്കി ഇതിനു പിന്നിൽ അഴിമതി നടത്തിയവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. പ്രവീൺ ചന്ദ്ര മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.