തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മംഗലപുരം പഞ്ചായത്തിൽ സേവ് കോൺഗ്രസ് കൂട്ടായ്മ രൂപവത്കരിച്ചു
text_fieldsആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മംഗലപുരം പഞ്ചായത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് നേതൃത്വത്തിനെതിെര പ്രമേയം പാസാക്കി. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് തോന്നയ്ക്കല്‍ സഫാ ഒാഡിറ്റോറിയത്തില്‍ പ്രവര്‍ത്തകര്‍ സംഘടിച്ചത്.
ഗ്രൂപ്പുതല വീതംവെപ്പും നേതൃത്വത്തിെൻറ പിടിപ്പുകേടുമാണ് ദയനീയ പരാജയത്തിന് കാരണമെന്ന് ആരോപിച്ചു. ഡി.സി.സി അംഗങ്ങൾ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ ഇരുപത് വാര്‍ഡുകളില്‍ മൂന്ന് എണ്ണം മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.
മണ്ഡലം കമ്മിറ്റിയോ ബൂത്ത് വാര്‍ഡ ്കമ്മിറ്റികളോ കൂടാതെ ഗ്രൂപ് മാനേജര്‍മാര്‍ ഇഷ്ടക്കാരെ മാത്രം തിരുകിക്കയറ്റിയാണ് സ്ഥാനാര്‍ഥിനിര്‍ണയം നടത്തിയതെന്ന് ഇവര്‍ ആരോപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഒരുക്കാനോ സ്ഥാനാർഥികള്‍ക്ക് സാമ്പത്തികസഹായം ഉറപ്പുവരുത്താനോ നേതൃത്വത്തിന് ആയിട്ടില്ല. ഈ അവസ്ഥ മാറ്റാനാണ് സേവ് കോണ്‍ഗ്രസ് കൂട്ടായ്മ ശ്രമിക്കുന്നതെന്ന നേതാക്കള്‍ പറഞ്ഞു.
നേതൃത്വത്തില്‍ സമൂലമായ മാറ്റം കൊണ്ടുവരുക, പരാജയകാരണങ്ങള്‍ വിലയിരുത്തുക, ഗ്രൂപ് സമവാക്യങ്ങള്‍ മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം ഡി.സി.സി അംഗം ജെ. സുദര്ശനന് അവതരിപ്പിച്ചു. എന്‍.ജി.ഒ അസോസിയേഷന് മുന്‍ സംസ്ഥാന സെക്രട്ടറി ബി. ബാബു പിന്താങ്ങി. ഡി.സി.സി മെംബറും മുന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറുമായ എ. നൗഷാദ് അധ്യക്ഷത വഹിച്ചു. തോന്നയ്ക്കല്‍ ജലീല്‍, പി.എം. അബ്ദുല്ല, ജെ.സുദര്ശനന്, ബി.സാബു, ശാസ്തവട്ടം രാജേന്ദ്രന്, വിശ്രുതന്‍ ആശാരി, മുഹമ്മദ് ഈസ, കബീര്‍ ഇടവിളാകം, തെക്കത്ത് ജലാല്‍, മണിയന്, വെയിലൂര്‍ മോഹനന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.