ഉത്സവാന്തരീക്ഷത്തിൽ വിദ്യാലയങ്ങളിൽ അധ്യായനാരംഭം
text_fieldsആറ്റിങ്ങൽ: വാദ്യമേളങ്ങളും കലാരൂപങ്ങളും വർണ്ണാഭമായ അലങ്കാരങ്ങളും തീർത്ത ഉത്സവന്തരീക്ഷത്തിൽ പുതിയ അധ്യയന വർഷത്തിനു തുടക്കമായി. നവാഗതർക്ക് മധുരവിതരണവും സമ്മാന വിതരണവും പഠനോപകരണ വിതരണവും നടന്നു.
ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ നഗരസഭ തല പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി ഉൽഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ ഗിരിജ ടീച്ചർ, രമ്യ, എസ്.എം.സി ചെയർമാൻ സുധീർ, പി.ടി.എ പ്രസിഡൻറ് ബിനു വേലായുധൻ, ഹെഡ്മിസ്ട്രസ്സ് അമ്പിളി എന്നിവർ സംസാരിച്ചു.
ഗവ. ഗേൾസിൽ എം.എ.സി.ടി ജഡ്ജ് കെ.പി. പ്രതീപ് ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ ഉദയകുമാരി, ഹെഡ്മിസ്ട്രസ് കവിത ജോൺ തുടങ്ങിയവർ സംസാരിച്ചു. ആറ്റിങ്ങൽ ഗവ. ടൗൺ യു.പി.എസിൽ നഗരസഭ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള ഉൽഘാടനം ചെയ്തു. അവനവഞ്ചേരി രാജു സംസാരിച്ചു.
ഇടവിളാകം യു.പി.സ്കൂളിൽ നവാഗത കുരുന്നുകളെ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ നേതൃത്വത്തിൽ റോസാ പൂക്കൾ നൽകി സ്വീകരിച്ചു. 200ൽപരം കുട്ടികളാണ് ഇക്കൊല്ലം പുതുതായി പ്രവേശനം നേടിയത്. മുഴുവൻ പേർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രവേശനോത്സവ സമ്മേളനം പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.പി ലൈല അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എസ്. കവിത, പ്രഥമാധ്യാപിക എൽ. ലീന, പി.ടി.എ പ്രസിഡൻറ് എ. ബിനു, എസ്.എം.സി ചെയർമാൻ പി. ഷാജി, അധ്യാപകരായ പള്ളിപ്പുറം ജയകുമാർ, എസ്. സജീന, പൂർവവിദ്യാർത്ഥി പ്രതിനിധി രാജീവൻ എന്നിവർ സംസാരിച്ചു.
മഹാകവി കുമാരനാശാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത കായിക്കര ആശാൻ മെമ്മോറിയൽ എൽ.പി സ്കൂളിൽ നവാഗതർക്ക് ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകി. സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. പി.റ്റി.എ പ്രസിഡൻറ് സജി സുന്ദർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി. ലൈജു, വൈസ് പ്രസിഡൻറ് ലിജാ ബോസ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വിഷ്ണു മോഹൻ, പ്രസിഡൻറ് ജിതിൻ പ്രകാശ്, ഹെഡ്മിസ്ട്രസ് എസ്. ആശ, വിഷ്ണുദർശൻ, വിശാഖ് തുടങ്ങിയവർ പങ്കെടുത്തു.
മംഗലപുരം ഗവ. എൽ.പി സ്കൂളിൽ പഞ്ചായത്ത് തല പ്രവേശോത്സവം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വാർഡംഗം ഖുറൈഷിയ ബീവി അധ്യക്ഷത വഹിച്ചു. എച്.എം സെൽവിയ സ്വാഗതം പറഞ്ഞു. ആൽഫാ ക്ലേ കുട്ടികൾക്ക് നൽകിയ ബാഗിൻറെയും പഠനോപകാരണങ്ങളുടെയും വിതരണവും പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. ആൽഫാ ക്ലേയുടെ പ്രധിനിധി പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. മുരളീധരൻ നായർ, കെ.പി. ലൈല, എ.സുനിൽ, എസ്. കവിത, അജികുമാർ, മീന അനിൽ, കരുണാകരൻ, റോയ്, സുജ എന്നിവർ സംസാരിച്ചു.
അയിലം ഗവ. ഹൈസ്കൂളിൽ പ്രവേശനോൽസവം സ്കൂളിലെ ഗാന്ധിപ്രതിമയിൽ ഷാളണിയിച്ച് പുഷ്പാർച്ചന നടത്തി ജില്ല പഞ്ചായത്തംഗം കെ. വേണുഗോപലൻ നായർ ഉൽഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കവിയും സാംസ്കാരിക പ്രവർത്തകനുമായ അനിൽ വെഞ്ഞാറമൂടും കുട്ടികളും ഭദ്രദീപം തെളിച്ചു. പ്രീ പ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്ക് പഠനോപകരണങ്ങൾ ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മറ്റി ചെയർപേഴ്സൻ ദീപാറാണി, വാർഡ് മെമ്പർമാരായ അനിൽകുമാർ, രമ്യ ബിജു എന്നിവർ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ആർ. ശാന്തകുമാർ, പി.റ്റി.എ പ്രസിഡൻറ് എൻ. മുരളി, വൈസ് പ്രസിഡൻറ് വേണുനായർ, സ്റ്റാഫ് സെക്രട്ടറി സതീഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. എന്നിവർ സംസാരിച്ചു.
എസ്.എഫ്.ഐ ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, അവനവഞ്ചേരി ഗവ. ഹൈസ്കൂൾ, ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ മധുരം നൽകി വിദ്യാർത്ഥികളെ വരവേറ്റു. എസ്.എഫ്.ഐ ജില്ല കമ്മിറ്റിയംഗം അജീഷ്, വിജയ് വിമൽ, അർജുൻ, ആരോമൽ, അഖിൽ, നിതിൻ ബാബു, രാഹുൽ, അശ്വിൻ എന്നിവർ പങ്കെടുത്തു.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്രവേശനോൽസവം ഒ.എസ്. അംബിക എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. കുമാരി പുതുതായി പ്രവേശനം നേടിയവർക്ക് സമ്മാനം നൽകി സ്വീകരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. ഗിരിജ, കൗൺസിലർമാരായ കെ. പി. രാജഗോപാലൻ പോറ്റി, ആർ. എസ്. അനൂപ്, പി.റ്റി.എ. പ്രസിഡന്റ് ടി.എൽ. പ്രഭൻ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി എന്നിവർ സംബന്ധിച്ചു.
ഒന്നാം ക്ലാസിൽ 115 കുട്ടികളെ പ്രവേശിപ്പിച്ച് പാലവിള ഗവ. യു.പി.എസ് ഉപജില്ലയിൽ ഒന്നാമതായി. ആകെ കുട്ടികളുടെ എണ്ണം ഏഴിൽ നിന്ന് പതിനേഴായി വർധിപ്പിച്ച് കീഴാറ്റിങ്ങൽ ഗവ. എൽ.പി സ്കൂൾ.
ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച സ്കൂളായി ഇക്കുറിയും പാലവിള ഗവൺമെന്റ് യു.പി.എസ്. പ്രീ പ്രൈമറിയിൽ 215ഉം ഒന്നാം ക്ലാസിൽ 115 ഉം മറ്റ് ക്ലാസുകളിലായി 43 കുട്ടികൾ ഉൾപ്പെടെ 383 പേരാണ് പുതുതായി പ്രവേശനം നേടിയത്. സ്കൂളിൽ നടന്ന പ്രവേശനോത്സവം പി.ടി.എ പ്രസിഡന്റ് എസ്. വിനോദിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്തംഗം ശിവപ്രഭ ഉദ്ഘാടനം ചെയ്തു. കവി കരവാരം രാമചന്ദ്രൻ മുഖ്യാതിഥിയായി. സ്കൂൾ ഹെഡ്മിസ്ട്രസ് ഷാമില ബീഗം സംസാരിച്ചു. കുട്ടികൾക്ക് സമ്മാനങ്ങൾ, പായസം മധുരപലഹാരങ്ങൾ എന്നിവ വിതരണം ചെയ്തു.
കഴിഞ്ഞ വർഷം വെറും ഏഴ് വിദ്യാർത്ഥികൾ മാത്രം ഉണ്ടായിരുന്ന കീഴാറ്റിങ്ങൽ ഗവ. എൽ.പി സ്കൂൾ നിലയിൽ നേരിയ പുരോഗതി നേടി. ഒന്നാം ക്ലാസ്സിൽ മൂന്ന് കുട്ടികൾ ഇവിടെ പ്രവേശനം നേടി. രണ്ടാം ക്ലാസിലേക്കും നാലാം ക്ലാസിലേക്കും ഓരോ കുട്ടികൾ പ്രവേശനം നേടി. പ്രീ പ്രൈമറി വിഭാഗത്തിൽ ഏഴ് കുട്ടികളും അഡ്മിഷനെടുത്തു. സ്കൂൾ വിഭാഗത്തിൽ ആകെ പത്ത് കുട്ടികൾ മാത്രമാണുള്ളത്. പ്രീ പ്രൈമറി ഉൾപെടെ 17 കുട്ടികൾ.
കല്ലമ്പലം: മേവർക്കൽ ഗവ. എൽ.പി.എസ് വൈവിദ്ധ്യമാർന്ന പരിപാടികളോടെ പുതു അധ്യയനത്തെ വരവേറ്റു. പ്രവേശനോത്സവം ആറ്റിങ്ങൽ ഗിരിജ ലാബ് മാനേജിങ് ഡയറക്ടർ ഡോ. ഗിരിജ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ നിസാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രെസ് സ്വപ്ന പി.ആർ.എം, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം ആർ. കവിത, കരവാരം പഞ്ചായത്തംഗം ദീപ്തി മോഹൻ, ഷിജി ഷറഫ്, രജീഷ്, നാരായണൻ നായർ, തുളസിധരൻ പിള്ള, നസീമുദീൻ, അഞ്ജു തുടങ്ങിയവർ സംസാരിച്ചു.
നാവായിക്കുളം മരുതികുന്ന് ബി.വി.യു.പി സ്കൂൾ പ്രവേശനോൽസവം സംഘടിപ്പിച്ചു. ഒന്നാം ക്ലാസിലെക്ക് പുതിയതായി എത്തിയ വിദ്യാർത്ഥികളെ സകൂൾ കവാടത്തിൽ അധ്യാപകരും, പി.ടി.എ, സകൂൾ സംരക്ഷണസമിതി അംഗംങ്ങളും ചേർന്ന് സ്വീകരിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം സ്കൂൾ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് മുല്ലനല്ലൂർ ശിവദാസൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷഹാബുദീൻ ഹാജി അധ്യക്ഷത വഹിച്ചു. പഠനോപകരണങ്ങളുടെ ഉദ്ഘാടനം സകൂൾ മാനേജർ അരുൺകുമാർ നിർവഹിച്ചു. അലിയാര്കുഞ്ഞ് ആലും മൂട്ടിൽ, എം. ശ്രീകുമാർ, എച്ച്.എം. ഗിരീഷ് കുമാർ, സുരേഷ് കുമാർ, നസീം എന്നിവർ സംസാരിച്ചു.
മണമ്പൂർ ഗവ. യു.പി. സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻറ് എ. നഹാസ് ഉദ്ഘാടനം ചെയ്തു. വാർഡംഗം നിമ്മി അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. കവി വിജയൻ പാലാഴി, ബ്ലോക്ക് ഡിവിഷനംഗം കുഞ്ഞുമോൾ, പഞ്ചായത്ത് ഉപാധ്യക്ഷ ലിസി വി. തമ്പി, ബൈജു, ജയന്തി പി., രതി, പി.ടി.എ. അദ്ധ്യക്ഷൻ വി.തുളസീധരൻ പിള്ള, സതീഷ് കുമാർ, എൻ. മണികണ്ഠൻ, ജി. പ്രഫുല്ലചന്ദൻ, ബി. രതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് ബാഗും കുടയും സമ്മാനിച്ചു. കുട്ടികളും അമ്മമാരും ചേർന്ന് നാടൻ പാട്ടുകൾ ആലപിച്ചു. ഹെഡ്മാസ്റ്റർ സി.ഐ. രാജൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നയന രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
ചിറയിൻകീഴ്: പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കടകംപിള്ളയാർകുളം യു.പി.എസിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ് നിർവഹിച്ചു. വാർഡ് മെമ്പർ ശൈലജ ആന്റണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ. സരിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയംഗം പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.
ചിറയിൻകീഴ് കുന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹൈസ്കൂളിലെ പ്രവേശനോത്സവം പി.ടി.എ പ്രസിഡന്റ് അനസിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് മനോന്മണി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
പുതുക്കരി ആര്യ വിലാസം എൽ.പി.എസിൽ നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ വി. ബേബിയുടെ അധ്യക്ഷതയിൽ ചിറയിൻ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം ജയ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. നവാഗതർക്ക് 1986 ശാർക്കര സ്കൂൾ ബാച്ച് സംഭാവന ചെയ്ത സ്കൂൾബാഗ്, കുട, മറ്റ് പഠനോപകരണങ്ങൾ എന്നിവയുടെ വിതരണവും നടന്നു.
ചിറയിൻകീഴ് ഗവ. യു.പി.എസിൽ എസ്.എം.സി ചെയർമാൻ രാജീവിന്റെ അധ്യക്ഷതയിൽ വാർഡംഗം മോനി ശാർക്കര ഉദ്ഘാടനം ചെയ്തു. അക്ഷരദീപം ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ് കൊളുത്തി. തുടർന്ന് മധുരപലഹാരവിതരണവും നടന്നു.
ക്ലാസ് മുറികളുടെ പ്രതിസന്ധി നേരിടുന്ന മുടപുരം ഗവ. യു.പി.എസ് കുട്ടികളുടെ പ്രവേശനോത്സവം ക്ഷേത്ര ആഡിറ്റോറിത്തിൽ നടന്നു. അക്ഷരത്തൊപ്പി, മധുരം, ബലൂൺ, റിബൺ, പഠനോപകരണങ്ങൾ, ബാഗ് തുടങ്ങിയവ സമ്മാനിച്ചാണ് പുതിയ കുരുന്നുകളെ വരവേറ്റത്.
തെങ്ങുംവിള ഭഗവതി ക്ഷേത്രം ആഡിറ്റോറിയത്തിലാണ് പ്രവേശനോത്സവം നടന്നത്. ക്ഷേത്രം ട്രസ്റ്റ് കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. പ്രവേശനോത്സവം ഗ്രാമപഞ്ചായത്തംഗം പി. പവനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഡി. ബാബുരാജ് അധ്യക്ഷത വഹിച്ചു. കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ഷാജഹാൻ സ്വാഗതം പറഞ്ഞു. എൻ.എസ്. പ്രഭാകരൻ , ബി.എസ്.സജിതൻ എന്നിവർ സംസാരിച്ചു . ഹിമ ആർ. നായർ നന്ദി പറഞ്ഞു.
വർക്കല: വിദ്യാഭ്യാസ ഉപജില്ലാതല പ്രവേശനോൽസവം വർക്കല ഗവ. എൽ.പി.ജി.എസിൽ അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.എം. ലാജി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി. ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി. അജയകുമാർ, നിതിൻ നായർ, കൗൺസിലർ പി.എം. ബഷീർ, എ.ഇ.ഒ ബിന്ദു, ബി.പി.സി ദിനിൽ, ബിനു വെട്ടൂർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.