വരൾച്ച രൂക്ഷം; മുന്നറിയിപ്പുമായി ജല അതോറിറ്റി
text_fieldsആറ്റിങ്ങൽ: വരൾച്ച രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ജല അതോറിറ്റി. ആറ്റിങ്ങൽ സബ് ഡിവിഷൻ പരിധിയിലുള്ള ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെയും പഴയകുന്നുമ്മേൽ, കിളിമാനൂർ, നഗരൂർ, പുളിമാത്ത്, നെല്ലനാട്, വാമനപുരം, ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം, കിഴുവിലം, അഴൂർ, മുദാക്കൽ, അഞ്ചുതെങ്ങ്, പോത്തൻകോട്, അണ്ടൂർക്കോണം, കഠിനംകുളം, മംഗലപുരം പഞ്ചായത്തുകളിെലയും ഉപഭോക്താക്കൾ ജല ഉപയോഗത്തിൽ കർശന നിയന്ത്രണം പാലിക്കണമെന്ന് ജല അതോറിറ്റി ആറ്റിങ്ങൽ ഡിവിഷൻ ഓഫിസ് അറിയിച്ചു.
തോട്ടം നനക്കാനും മൃഗപരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കാൻ പാടില്ല. ജലമോഷണം കണ്ടുപിടിക്കുന്നതിനും ജലദുരുപയോഗം തടയുന്നതിനും ആറ്റിങ്ങൽ സബ് ഡിവിഷനുകീഴിൽ അസിസ്റ്റൻറ് എൻജിനീയർമാരുടെ നേതൃത്വത്തിൽ ആന്റി തെഫ്റ്റ് സ്ക്വാഡ് രൂപവത്കരിച്ചു.
ജല ദുരുപയോഗമോ ജലമോഷണമോ ശ്രദ്ധയിൽപെട്ടാൽ ജല അതോറിറ്റിയുടെ ഫോൺ നമ്പറായ 04702623337ൽ അറിയിക്കണമെന്നും അസി. എക്സി. എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.