ഓരോ തെരഞ്ഞെടുപ്പും ആവേശക്കണ്ണുകളിൽ നിറച്ച് ശ്രീധരൻ നായർ
text_fieldsആറ്റിങ്ങല്‍: ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽ മാതൃകയായി ശ്രീധരൻ നായർ. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ െതരഞ്ഞെടുപ്പ് മുതലുള്ള ചെറുതും വലുതുമായ എല്ലാ െതരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട് ഈ 95 കാരൻ.
ഓരോ െതരഞ്ഞെടുപ്പും ശ്രീധരന്‍നായര്‍ക്ക് ആവേശമാണ്. ആറ്റിങ്ങല്‍ കടുവയില്‍ നിര്‍മാല്യം വീട്ടിലിരുന്ന് ശ്രീധരന്‍നായര്‍ (95) െതരഞ്ഞെടുപ്പ് വാര്‍ത്തകള്‍ കേട്ടും വായിച്ചും മുന്നിൽ കിട്ടുന്നവരോട് ചർച്ച ചെയ്തും ‘അപ്ഡേറ്റ്’ ചെയ്യുകയാണ്.
തിരുവല്ലയില്‍ ജനിച്ച ശ്രീധരന്‍നായര്‍ അറിവുവെച്ച നാൾ മുതൽ രാഷ്ട്രീയബോധം പുലർത്തിയിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രികനായി. 25ാം വയസ്സില്‍ കോഴിക്കോട് മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് ഫാക്ടറിയിലെ ജീവനക്കാരനായി. അവിടെ ഇടത് യൂനിയനിൽ പ്രവർത്തിച്ചു.
ജോലി ചെയ്ത 35 വര്‍ഷം കോഴിക്കോട് താമസിച്ചു. പിന്നീടാണ് ആറ്റിങ്ങലേക്ക് എത്തുന്നത്. കേരളത്തിന്റെ തെക്കും വടക്കുമുള്ള രാഷ്ട്രീയപശ്ചാത്തലവും നല്ല നിശ്ചയം. തൊഴിലാളി സംഘടനാ പ്രവര്‍ത്തകനായിരുന്നതിനാല്‍ ചെറുപ്പകാലം മുതല്‍ രാഷ്ട്രീയകാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. എ.കെ.ജി, ഇ.എം.എസ്, ജ്യോതിബസു തുടങ്ങിയവരുടെയൊക്കെ പ്രസംഗം കേട്ട് ആവേശഭരിതമായ കാലം.
നാട്ടിലെത്തിയശേഷവും പൊതുരംഗത്തുണ്ടായിരുന്നു. ശാരീരികാവശതകളോടെ പ്രത്യക്ഷപ്രവർത്തനം നിര്‍ത്തിയെങ്കിലും െതരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയം വീണ്ടും ലഹരിയാകും. സമാനമനസ്കരെ കിട്ടിയാൽ പിന്നെ രാഷ്ട്രീയമാണ് ചർച്ചാവിഷയം. രാഷ്ട്രീയവും െതരഞ്ഞെടുപ്പും എല്ലാവരും ഗൗരവമായിത്തന്നെ കാണണമെന്നാണ് അഭിപ്രായം. തീരുമാനം തെറ്റാതിരിക്കണമെങ്കില്‍ രാഷ്ട്രീയ വിദ്യാഭ്യാസവും കാഴ്ചപ്പാടുമുണ്ടാകണം.
ജീവിതകാലംവരെ കൃത്യമായി വോട്ടുരേഖപ്പെടുത്തും. കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളുടെയും രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കുന്നുണ്ട് ഇദ്ദേഹം. കോഴിക്കോട് മണ്ഡലത്തിൽ തന്റെ യൂനിയൻ നേതാവായിരുന്ന എളമരം കരീം ജയിക്കണമെന്നാണ് അതിയായ ആഗ്രഹം. പ്രായാധിക്യം ഉള്ളതിനാൽ ഇത്തവണ വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.