ആളൊഴിഞ്ഞ വീട്ടില്‍നിന്ന് ദുര്‍ഗന്ധം; ആശങ്കയിൽ ജനം
text_fieldsദുര്ഗന്ധത്തിെൻറ ഉറവിടം തേടി നടത്തിയ ശുചീകരണം
ആറ്റിങ്ങല്‍: ആളൊഴിഞ്ഞ വീട്ടില്‍നിന്ന് ദുര്‍ഗന്ധം പരന്നത് ജനങ്ങളെ ആശങ്കയിലാക്കി. നഗരസഭ കൊട്ടിയോട് 29ാം വാര്‍ഡില്‍ ഊന്നുകല്ലിന് മുക്കിലെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു സംഭവം. പരിശോധനയില്‍ വീടിനുള്ളില്‍ മരപ്പട്ടിയോട് സാദൃശ്യമുള്ള ജീവിയുടെ ജഡം കണ്ടെത്തിയതോടെയാണ് ദീര്‍ഘനേരത്തെ ആശങ്കക്ക് അറുതിയായത്.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭ ആരോഗ്യവിഭാഗം പട്ടണത്തിലെ ജനവാസമേഖലകള്‍, പൊതു ഇടങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ശുചീകരണം നടത്തിവരികയാണ്. ഇതിെൻറ ഭാഗമായി മാര്‍ക്കറ്റ് റോഡ് മുതല്‍ കുന്നുവാരം വരെ ഭാഗങ്ങളില്‍ ശുചീകരണം നടത്തുന്നത് വിലയിരുത്താൻ ചെയര്മാന് എം. പ്രദീപ് സ്ഥലത്തെത്തിയിരുന്നു.
ആഴുകിയ മാംസത്തിെൻറ ഗന്ധം വമിക്കുന്നത് ചെയര്‍മാെൻറ ശ്രദ്ധയിൽപെടുകയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷെന്സിയോട് പരിശോധിക്കാന്‍ നിർദേശിക്കുകയും ചെയ്തു. തുടര്‍ന്നുള്ള പരിശോധനയിലാണ് ജീവിയുടെ അഴുകിയ ജഡം കണ്ടെത്തിയത്. തുടര്‍ന്ന് അണുനശീകരണ മിശ്രണങ്ങള്‍ തളിച്ചു.
വീട്ടുടമയോട് ജഡം മറവ് ചെയ്ത് ശുചീകരണം നടത്താന്‍ നഗരസഭ നിർദേശം നല്കി. കൗണ്‍സിലര്‍മാരായ പി.എസ്. വീണ, കെ.എസ്. സന്തോഷ് കുമാര്‍, ജീവനക്കാരായ സുന്ദരേശന്, ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.