ആറ്റിങ്ങലിൽ തെരുവുനായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകും
text_fieldsആറ്റിങ്ങൽ: നഗരത്തിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നു. കഴിഞ്ഞദിവസം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ജില്ല പഞ്ചായത്തിന്‍റെ സഹകരണത്തോടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.
ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരെ ചുമതലപ്പെടുത്തും. നഗരപരിധിയിൽ വാക്സിൻ ലഭ്യമാക്കുന്ന ഒരു നായ്ക്ക് 600 രൂപ വീതം നഗരസഭ ജില്ല പഞ്ചായത്തിന് നൽകണം. തെരുവുനായ് ശല്യം രൂക്ഷമായതിനെ തുടർന്ന് പേവിഷബാധ മനുഷ്യരിലും മറ്റു മൃഗങ്ങളിലേക്കും പാടരാനുള്ള സാധ്യത കണക്കിലെടുത്താണ് സർക്കാർ നിർദേശം അടിയന്തരമായി നടപ്പാക്കാൻ മുനിസിപ്പൽ കൗൺസിൽ ശ്രമിക്കുന്നത്. വളർത്തുനായ്ക്കൾക്ക് നേരത്തേ തന്നെ വാക്സിൻ വിതരണം ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.