അവനവഞ്ചേരിയിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsആറ്റിങ്ങൽ: അവനവഞ്ചേരി എ.കെ.ജി നഗറിന് സമീപത്ത് തെരുവുനായ് ശല്യം രൂക്ഷമെന്ന് നാട്ടുകാരുടെ പരാതി. ചെറുതും വലുതുമായ ഇരുപതിലധികം നായ്ക്കൾ രാത്രിയും പകലും ഒരുപോലെ റോഡരികിലുണ്ട്. ഇവ കുട്ടികൾക്കും മുതിർന്നവർക്കും പ്രഭാതസവാരിക്കാർക്കും ഒരുപോലെ ഭീഷണിയാവുന്നു. കഴിഞ്ഞദിവസം മത്സ്യം വാങ്ങി വന്ന കാൽനടക്കാരിയെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മത്സ്യം കരുതിയ സഞ്ചി റോഡിൽ ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
ആറ്റിങ്ങൽ നഗരസഭ സായിഗ്രാമവുമായി സഹകരിച്ച് നടപ്പാക്കിയ വന്ധ്യംകരണ പദ്ധതിമൂലം മേഖലയിൽ തെരുവുനായ്ക്കൾ കുറഞ്ഞിരുന്നത് സമീപകാലത്തായി വർധിച്ചു. സമീപ പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്ന് കൂടുതൽ തെരുവുനായ്ക്കൾ കടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.