നെല്‍കൃഷിയില്‍ നൂറുമേനി കൊയ്ത് സ്റ്റുഡൻറ് പൊലീസ് കാഡറ്റുകള്‍
text_fieldsആറ്റിങ്ങല്‍: കോവിഡ് ഭീഷണിയും തുടര്‍ന്നുണ്ടായ ദുരിതവും സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിലും നെല്‍കൃഷിയില്‍ നൂറുമേനി കൊയ്ത് സ്റ്റുഡൻറ് പൊലീസ് കാഡറ്റുകള്‍.
അവനവഞ്ചേരി ഗവണ്‍മെൻറ് ഹൈസ്‌കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിയുടെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പാണ് പ്രതീക്ഷയും ആവേശവും പകരുന്നരീതിയില്‍ മികച്ച നേട്ടം കൊയ്തത്. കൊച്ചുപരുത്തിയില്‍ കട്ടയില്‍ക്കോണം പാടശേഖരത്തില്‍ ഉള്‍പ്പെട്ട 50 സെൻറ് പാടം പാട്ടത്തിനെടുത്താണ് കാഡറ്റുകള്‍ കൃഷിയിറക്കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്കൂളിെൻറ നേതൃത്വത്തില്‍ കാഡറ്റുകള്‍ ഈ പാടത്ത് നെല്‍കൃഷി നടത്തിവരുന്നു.
കുട്ടികളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഈ പാടശേഖരത്തിലെ മുഴുവന്‍ വയലുകളിലും ഇപ്പോള്‍ നാട്ടുകാര്‍ കൃഷി നടത്തുന്നുണ്ട്. പ്രത്യാശ ഇനത്തിൽപെട്ട നെല്‍വിത്താണ് കൃഷിക്കുപയോഗിച്ചത്. കൊറോണക്കാലത്തും കൃഷി ചെയ്ത് നൂറുമേനി കൊയ്തതിെൻറ സന്തോഷത്തിലാണ് അവനവഞ്ചേരി ഗവ. സ്‌കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകള്‍. കൊയ്ത്തുത്സവത്തിെൻറ ഉദ്ഘാടനം ആറ്റിങ്ങല്‍ സി.ഐ എസ്. ഷാജി നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡൻറ് അഡ്വ. എല്‍.ആര്‍. മധുസൂദനന്‍ നായര്‍, വൈസ് പ്രസിഡൻറ് കെ. ശ്രീകുമാര്‍, പാടശേഖരസമിതി പ്രസിഡൻറ് ശശിധരന്‍ നായര്‍, എ. അന്‍ഫാര്‍, കമ്യൂണിറ്റി പൊലീസ് ഓഫിസര്‍ എന്‍. സാബു എന്നിവര്‍ നേതൃത്വം നല്‍കി.
നന്ദുരാജ്, നിഖില്‍, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ ഇടയ്‌ക്കോട് മേഖല കമ്മിറ്റി കുട്ടികളെ കൊയ്ത്തിന് സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.