വിദ്യാർഥിയുടെ മരണം പ്രൊഫൈൽ ചിത്രത്തിന് സാഹസിക സെൽഫി പകർത്താൻ ശ്രമിക്കുന്നതിനിടയിലെന്ന്
text_fieldsആറ്റിങ്ങൽ: ചിറയിന്‍കീഴ് 14കാരെൻറ മരണം പ്രൊഫൈൽ ചിത്രത്തിന് സാഹസിക സെൽഫി പകർത്താൻ ശ്രമിക്കുന്നതിനിടയിലെന്ന് പൊലീസ് നിഗമനം. ചിറയിന്‍കീഴ് മുടപുരം കല്ലുവിളാകം വീട്ടില്‍ ഷാനവാസ് സജിന ദമ്പതികളുടെ മകന് മുഹമ്മദ് സാബിത്തി(14)നെയാണ് ഇൗമാസം എട്ടിന് വീടുനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൊബൈലിലെ വിവിധ ഗെയിമുകളിൽ തെൻറ മുഖചിത്രമായി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ കഴുത്തില്‍ കയര്‍ കുരുങ്ങിയതെന്നാണ് സംശയം. പൊലീസ് സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മരണം കാരണം ഇത്തരത്തിലുള്ള അപകടമാകാമെന്ന് സംശയിക്കുന്നത്്.
മൊബൈലില്‍ ഗെയിം കളിക്കുന്നത് മാതാവ് സജിന വിലക്കി ഗെയിമുകള്‍ നീക്കംചെയ്തു. എന്നാല്‍ സാബിത്ത് ഗെയിമുകള്‍ കാല്‍ക്കുലേറ്റര്‍ ആപ്ലിക്കേഷനില്‍ കളിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മൊബൈലില്‍നിന്ന് കണ്ടെത്തിയ ഗെയിമുകള്‍ കില്ലര്‍ ഗെയിമുകളല്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗെയിമിെൻറ പ്രൊഫൈല്‍ ചിത്രം മാറ്റുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങിതാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
സംഭവദിവസം സാബിത്ത് കഴുത്തില്‍ കയര്‍ കുരുക്കി ജനലില്‍ കെട്ടി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. അനുജെൻറ മൂന്ന് വീലുള്ള സൈക്കിളില്‍ കയറിയാണ് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇതിനിടെ സൈക്കള് ഉരുണ്ട് നീങ്ങി കയര്‍ കഴുത്തില്‍ കുരുങ്ങിയതാകാമെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിനിടെ പ്രൊഫൈല്‍ ചിത്രം ദിശ തെറ്റി കെട്ടിടത്തിെൻറ ഭാഗം പതിഞ്ഞതായി പൊലീസ് കണ്ടെത്തി. അവസാനം പകർത്തിയ ചിത്രം ഇതാണ്. ചിറയിന്‍കീഴ് എസ്.എച്ച്.ഒ മുകേഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.