പാലം തകർച്ചഭീഷണിയിൽ; അപകടാവസ്ഥ അറിയാതെ യാത്രക്കാർ
text_fieldsആറ്റിങ്ങൽ: പാലം തകർച്ചഭീഷണിയിൽ, അപകടാവസ്ഥ അറിയാതെ യാത്രക്കാർ. കിഴുവിലം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ ചെറിയ പാലമാണ് അപകടാവസ്ഥ സൃഷ്ടിക്കുന്നത്. ആറ്റിങ്ങൽ നഗരസഭയെയും കിഴുവിലം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കടുവയിൽറോഡിലെ ഏലാതോടിന് കുറുകെയുള്ള ചെറിയ പാലത്തിന്റെ അടിവശമാണ് പൂർണമായും തകർന്നത്. പകുതിഭാഗം കോൺക്രീറ്റ് അടർന്നുപോയി. കമ്പികൾ ദ്രവിച്ചുനശിച്ച് പാലം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
ഇതിനുമേലുള്ള റോഡിലൂടെ അപകടം അറിയാതെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. സ്കൂൾ ബസുകൾ അടക്കമുള്ള നിരവധി വലിയ വാഹനങ്ങൾ ദൈനംദിനം കടന്നുപോകുന്ന പാലമാണിത്. പാലം അടിയന്തരമായി പൊളിച്ചുമാറ്റി പുതിയ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ കാഞ്ഞിരംകോണം ബ്രാഞ്ച് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. അടിയന്തരമായി പാലം പരിശോധിച്ച് എസ്റ്റിമേറ്റ് എടുത്ത് പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിവേദകസംഘത്തിന് ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.