മാനസിക െവല്ലുവിളി നേരിടുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു
text_fieldsആറ്റിങ്ങൽ: മാനസിക െവല്ലുവിളി നേരിടുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. യുവാവ് ചികിത്സയിലാണ്. കടയ്ക്കാവൂർ പൊലീസ് കേസെടുത്തു. വക്കത്താണ് സംഭവം. മാനസിക െവല്ലുവിളി നേരിടുന്ന യുവാവിനെ പഞ്ചായത്ത് വൈസ് പ്രസിഡൻറിെൻറ നേതൃത്വത്തിൽ ഒരു സംഘം ആൾക്കാർ കഴിഞ്ഞ ദിവസം വൈകീട്ട് കല്ലെറിയുകയായിരുന്നു. കല്ലേറിൽ കാലിന് പൊട്ടലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പൊലീസ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. ബിഷ്ണു ഉൾപ്പെടെ കണ്ടാലറിയുന്നവർക്കെതിരെ കേസെടുത്തു.
യുവാവിനെ താൻ ആക്രമിച്ചെന്ന ആക്ഷേപം തെറ്റാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. ബിഷ്ണു പറഞ്ഞു. സ്ത്രീകൾക്കുനേരെ മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് സ്ഥലത്തെത്തിയപ്പോൾ യുവാവും നാട്ടുകാരും തമ്മിൽ കല്ലെറിയുന്നതാണ് കണ്ടത്. ഓടി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കയറിയാണ് കല്ലേറിൽനിന്ന് രക്ഷപ്പെട്ടത്. മറ്റുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വവിരുദ്ധമായ ആക്രമണമാണ് വക്കത്തുണ്ടായതെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉൾപ്പെടെയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഏരിയ ട്രഷറർ റസൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.