കിണറ്റിലകപ്പെട്ട വീട്ടമ്മയെ അഗ്നിശമനസേന രക്ഷിച്ചു
text_fieldsആറ്റിങ്ങൽ: കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു. തിനവിള പുലിക്കുന്നത്ത് വീട്ടിൽ ജയകുമാരിയാണ് (40) വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണത്. ശനിയാഴ്ച പുലർച്ച ആയിരുന്നു അപകടം. വീട്ടുമുറ്റത്തുള്ള ആൾമറയില്ലാത്ത കിണറിന് 30 അടി താഴ്ചയും ആറടിയോളം വെള്ളവുമുണ്ട്. പുലർച്ച വെള്ളം കോരാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.
വിവരം അറിയിച്ചതിനെതുടർന്ന് ആറ്റിങ്ങൽ അഗ്നിശമനസേന സ്ഥലത്തെത്തി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ എസ്. ബിജുവിെൻറ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർമാരായ സി.ആർ. ചന്ദ്രമോഹൻ, ജി. അനീഷ്, ഫയർ ഓഫിസർമാരായ എം. മനു, സന്തോഷ്, ഡി. ദിനേശ്, ആർ.എസ്. ബിനു, എസ്. ബിപിൻ എന്നിവർ ചേർന്ന് വീട്ടമ്മയെ കിണറ്റിനുള്ളിൽനിന്ന് രക്ഷപ്പെടുത്തി. നിസ്സാര പരിക്കുകളോടെ ജയകുമാരിയെ ഫയർഫോഴ്സ് ആംബുലൻസിൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.