മുഖ്യ പ്രതികളെ പിടികൂടുന്നില്ല, പൊലീസ് ഒത്തുകളിയെന്ന്
text_fieldsആറ്റിങ്ങല്‍: പ്രധാന കേസുകളിലെ മുഖ്യ പ്രതികളെ പിടികൂടാതെ െപാലീസ് ഒത്തുകളിയെന്ന് ആക്ഷേപം. നാടിനെ നടുക്കിയ രണ്ട് മോഷണക്കേസുകളിലെ പ്രതികളെ പിടികൂടാതെയാണ് പൊലീസ് ഒത്തുകളി.
പള്ളിപ്പുറത്ത് സ്വര്‍ണവ്യാപാരിയുടെ കാര്‍ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസിലും ബിവറേജസ് കോര്‍പറേഷെൻറ ആറ്റിങ്ങല്‍ ഗോഡൗണില്‍ നടന്ന വന്‍ കവര്ച്ചയിലുമാണ് പ്രധാനികളെ പിടികൂടാത്തത്. ദേശീയപാതയില്‍ പള്ളിപ്പുറത്തിനുസമീപം ഏപ്രില്‍ ഒമ്പതിന് രാത്രിയാണ് സ്വര്‍ണവ്യാപാരി ആക്രമിക്കപ്പെട്ടത്. കാര്‍ തടഞ്ഞ് 100 പവന് തട്ടിയെടുത്തെന്നാണ് കേസ്. കാറിലെ രഹസ്യ അറയില്‍ നിന്ന് 75 ലക്ഷം രൂപയും പിന്നീട് കണ്ടെടുത്തിരുന്നു.
ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയ പൊലീസ് 14 പേരെ അറസ്റ്റ് ചെയ്തു. കഴക്കൂട്ടം സ്വദേശിയാണ് കേസിലെ പ്രധാനിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ബിവറേജസ് കോര്‍പറേഷെൻറ ആറ്റിങ്ങല്‍ ഗോഡൗണില്‍നിന്ന് മേയ് ഒമ്പത് മുതലുള്ള എട്ട് ദിവസങ്ങളിലായാണ് മോഷണം നടന്നത്.
155 പെട്ടികളിലുണ്ടായിരുന്ന 1395 ലിറ്റര്‍ മദ്യമാണ് മോഷണം പോയത്. 10 ലക്ഷത്തിലധികം രൂപയുടെ മദ്യമാണ് നഷ്ടമായത്. കേസില്‍ നേരിട്ട് ബന്ധമുള്ള എട്ട് പേരുണ്ടെന്നാണ് പൊലീസിെൻറ കണ്ടെത്തല്‍. ഇവരില്‍ മൂന്നുപേര്‍ ഇപ്പോഴും ഒളിവിലാണ്.രണ്ട് കേസിലും ക്രിമിനല്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ശക്തമായ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടും പൊലീസ് മുഖ്യ പ്രതികളെ പിടികൂടാതെ ഒഴിഞ്ഞുമാറുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.