വീടിെൻറ ചുമർ ഇടിഞ്ഞുവീണ് കുട്ടികൾ ഉൾെപ്പടെ നാലുപേർക്ക് പരിക്ക് കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsമംഗലപുരം: ചെമ്പകമംഗലം കൈലത്തുകോണത്ത് വീടിെൻറ ചുമർ ഇടിഞ്ഞുവീണ് കുട്ടികൾ ഉൾെപ്പടെ നാലുപേർക്ക് പരിക്ക്. കൈലാത്തുകോണത്ത് പ്രിജിത ഭവനിൽ ബിനുകുമാർ, ഭാര്യ സജിത മക്കളായ അഭിജിത്ത് (9), അഭിത (12) എന്നിവർക്കാണ് പരിക്ക് പറ്റിയത്.
ശക്തമായ മഴയിൽ രാത്രി 12ഒാടെ ഇവർ കിടന്നുറങ്ങിയ മുറിയുടെ മൺചുമർ ഇടിഞ്ഞ് ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു. ഇവർ കിടന്നുറങ്ങിയ കട്ടിലിന് മുകളിലേക്ക് ചുമർ ഇടിഞ്ഞ് വീഴുകയായിരുന്നു.
നിലവിളികേട്ട് ഓടി എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയതും പരിക്കേറ്റവരെ ആറ്റിങ്ങൽ വലിയ കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചതും. നേരത്തെ ലൈഫ് പദ്ധതി വഴി വീടിന് മംഗലപുരം പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. സംഭവമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുടുംബത്തെ അടുത്ത ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വെഞ്ഞാറമൂട്, വെമ്പായം മേഖലകളില്‍ വ്യാപക നാശ നഷ്ടം; നിരവധി വീടുകള്‍ തകര്‍ന്നു
വെഞ്ഞാറമൂട്: കഴിഞ്ഞ മൂന്ന് ദിവസമായി തോരാതെ പെയ്യുന്ന മഴയില്‍ വെഞ്ഞാറമൂട്, വെമ്പായം, വാമനപുരം മേഖലകളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍. നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണും വീടുകള്‍ക്ക് കേടുപറ്റി. പ്രദേശത്തെ നദികളും തോടുകളും നിറഞ്ഞൊഴുകുകയാണ്. നദീതീരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ്. നൂറുകണക്കിന് ഹെക്ടര്‍ പ്രദേശത്തെ നെല്‍ക്കൃഷിയും പാടശേഖരങ്ങളിലും ഇത്രയും തന്നെ പ്രദേശത്തെ മരച്ചീനി-വാഴക്കൃഷികളും നശിക്കുന്ന അവസ്ഥയാണ്.
വെമ്പായം മേനാംകോട്ട്കോണം ഷാജിതാ മന്‍സിലില്‍ ഷെരീഫാ ബീവിയുടെ വീട് മഴയില്‍ തകര്‍ന്നു. ചുമരുകള്‍ കുതിര്‍ന്ന് ഓട് മേഞ്ഞ വീടിെൻറ പിറകുവശം പൂര്‍ണമായും തകരുകയായിരുന്നു. ശേഷിക്കുന്ന ഭാഗവും ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. മാണിക്കല്‍ വര്ത്തൂര്കോണത്തുവീട്ടില് വീട്ടില്‍ ശശിധരന് പിള്ളയുടെ വീടിനുമുകളില്‍ സമീപത്തെ മരം കടപുഴകി വീണ് വീട് തകര്‍ന്നു. വാമനപുരം കുറ്റൂര്‍ ജങ്ഷനു സമീപം രഞ്ജിത്തിെൻറ വീടിലേക്ക് മരച്ചില്ല ഒടിഞ്ഞ് വീണും പേരുമല കിഴക്കുംകര വീട്ടില്‍ സുനിത, വാലിക്കുന്ന് സജിമോന്‍ എന്നിവരുടെ വീടുകളിലേക്ക് മണ്ണിടിഞ്ഞു വീണും കേടുപറ്റി.
വാമനപുരം കളമച്ചലില്‍ അജേഷിെൻറ പുരയിടത്തിലെ കല്ലുെകട്ട് തകര്‍ന്ന് സമീപത്തെ തോട്ടിലേക്ക് വീണ് നീരൊഴുക്ക് തടസ്സപ്പെട്ടു. മുക്കുന്നൂര്‍ മുളയില്‍ വിളാകത്ത് വീട്ടില്‍ അനില്‍ കുമാറിെൻറ ഫാമില്‍ വെള്ളം കയറി. മുപ്പതോളം പശുക്കളും 20 ആടുകളും മുപ്പതോളം താറാവുകളും ഇവിടെയുണ്ടായിരുന്നു. കന്നുകാലികളെ നാട്ടുകാരുടെ സഹായത്തോടെ മറ്റൊരിടത്തേക്ക് മാറ്റി.
താറാവുകെള ഒഴുക്കില്‍പെട്ട് കാണാതായി. മേലാറ്റുമൂഴി കരിംകുറ്റിക്കര റോഡിലേക്ക് പുളിമരം കടപുഴകി വീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഒട്ടുമിക്കയിടങ്ങളിലും വെഞ്ഞാറമൂട് അഗ്നിശമനസേനയെത്തിയാണ് തടസ്സങ്ങള്‍ നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.