നല്ല പ്രവർത്തനങ്ങളെ തടയാൻ ശ്രമം -മന്ത്രി വീണ ജോർജ്
text_fieldsആറ്റിങ്ങൽ: ഏത് നല്ല പ്രവർത്തനത്തെയും നല്ലവശം മറച്ചുപിടിച്ച് അവതരിപ്പിക്കുന്ന മാധ്യമ രീതിയും അതിനെ ഏറ്റെടുത്ത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥയും പൊലീസ് സേനക്കും ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കേരള െപാലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സംസ്ഥാനം നേരിട്ട അസാധാരണ പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്കും സർക്കാറിനും താങ്ങും തണലുമായി നിന്നവരാണ് െപാലീസ് സേന. കോവിഡ് കാലത്ത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള ജനകീയ പ്രവർത്തനം െപാലീസ് സേനയിൽ ഉണ്ടായി. കാലോചിതവും മികച്ചതുമായ സാങ്കേതിക സംവിധാനങ്ങൾ കൊണ്ട് വൈദഗ്ധ്യം വർധിപ്പിച്ച് െപാലീസ് സേനയെ കൂടുതൽ മെച്ചപ്പടുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ് അധ്യക്ഷത വഹിച്ചു. അഡ്വ.വി.ജോയി എം.എൽ.എ വിശിഷ്ടാതിഥി ആയിരുന്നു. എ.ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ, ട്രഷറർ സുധീർ ഖാൻ, കെ.പി.എസ്.ഒ.എ സംസ്ഥാന ട്രഷറർ പി.പി. കരുണാകരൻ, കെ.പി.ഒ.എ സംസ്ഥാന ഭാരവാഹികളായ പി.ജി. അനിൽകുമാർ, പി.പി. മഹേഷ്, പി. രമേശ് എന്നിവർ സംസാരിച്ചു.
യോഗത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ ജി.വി. വിനു സ്വാഗതവും ആർ.എസ്. ഷജിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.