ബസ് സ്റ്റാൻഡ് ഇരുട്ടിൽ; ഭീതിയോടെ യാത്രക്കാർ
text_fieldsആറ്റിങ്ങൽ: പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഇരുട്ടിലായതോടെ യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണി. വൈദ്യുതി കുടിശ്ശിക കാരണമാണ് കെ.എസ്.ഇ.ബി ഇവിടത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. വിദ്യാർഥികളും സ്ഥാപനങ്ങളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകൾ അടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തുന്നത്. രാത്രി ഒമ്പതര വരെ ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ തിരക്കുണ്ട്.
പ്രകാശമില്ലാതായതോടെ സ്ത്രീകളടക്കം സ്റ്റാൻഡിൽ ഭയത്തോടെയാണ് നിൽക്കുന്നത്. തെരുവുനായ് ശല്യത്തിനുപുറെമ മദ്യപന്മാരുടെ സാന്നിധ്യവും ഇവിടെ ഉണ്ട്.
ആറ്റിങ്ങൽ നഗരസഭ ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മൂലമാണ് ബസ്സ്റ്റാൻഡ് ഇരുട്ടിലായതെന്ന് ബസ് ജീവനക്കാർ കുറ്റപ്പെടുത്തുന്നു. ഇതിനുമുമ്പും നിരവധിതവണ നഗരസഭ കെ.എസ്.ഇ.ബിയിൽ പണം ഒടുക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്.
വൈകുന്നേരങ്ങളിൽ പിങ്ക് െപാലീസ് ഇവിടെ ഡ്യൂട്ടിക്കുണ്ടെങ്കിലും ഇവർ വാഹനത്തിൽനിന്ന് പുറത്തിറങ്ങാറില്ല. നിലവിൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചവും കപ്പലണ്ടി കച്ചവടക്കാരുടെ ഉന്തുവണ്ടിയിൽ നിന്നുള്ള വെളിച്ചവും മാത്രമാണിവിടെ. കടകൾ ഏഴ് മണിയോടെ അടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.