കെ.എസ്.ആർ.ടി.സി ബസ് ടിപ്പറിലിടിച്ച് മുപ്പതോളം പേർക്ക് പരിക്ക്
text_fieldsകല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി.ബസ്സ് ടിപ്പറിലിടിച്ച് ബസ് യാത്രക്കാരായ 30 പേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം.ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് നഗരൂർ വെള്ളല്ലൂർ നിന്ന് മെറ്റിൽ കയറ്റി വരികയായിരുന്ന ടിപ്പറിൽ ഇടിക്കുകയായിരുന്നു.
ടിപ്പർ ജംഗ്ഷൻ കടന്ന് കൊല്ലം ഭാഗത്തേക്ക് തിരിയുന്നതിനിടെ അമിത വേഗതയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുഖവും തലയും കമ്പികളിലും സീറ്റുകളിലും ഇടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്.അപകടത്തിൽ ബസിൻ്റെ മുൻവശത്തെ ചില്ല് തകരുകയും വലതുവശം പൂർണ്ണമായും തകരുകയും ചെയ്തു. സീറ്റിൽ കുടുങ്ങിപ്പോയ ഡ്രൈവർ ആലപ്പുഴ മനു നിവാസിൽ മനോജിനെ നാട്ടുകാരും പോലീസും ചേർന്നു ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. കാലിന് സാരമായി പരിക്കേറ്റ മനോജിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ബസ് ടിപ്പറിലിടിച്ച ശേഷം ഇരുപതടിയോളം പിന്നോട്ട് നീങ്ങിയാണ് നിന്നത്.അപകട സമയം ബസ്സിൻ്റെ പിന്നിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ മറ്റൊരപകടം ഒഴിവാവുകയായിരുന്നു. പരിക്കേറ്റവർ: കൊട്ടിയം സ്വദേശി ഫാത്തിമ (16), കൊല്ലം സ്വദേശികളായ അംജിത്ത് (44), ടിക്കു അരവിന്ദ് (44), ബഷീർ (56), ഓച്ചിറ സ്വദേശി വർഷ രാജൻ (39), ചവറ സ്വദേശികളായ വിനോദ് (39), ഋഷിക (8), രേവതി (28) നജീബ് (46) ,അനഘ ബാബു (20), പുലിയൂർക്കോണം സ്വദേശികളായ ആമിന (26), ബീന ബീഗം (58), ഹരിപ്പാട് സ്വദേശി പ്രദീപ് (21), ആലപ്പുഴ സ്വദേശികളായ ഗോപിക (23), പ്രകാശ് (28), നൂറനാട് സ്വദേശികളായ അജിതകുമാരി (49), ബിനു ( 41), കാരംകോട് സ്വദേശി ഷിബു സക്കറിയ ( 41), മാവേലിക്കര സ്വദേശി ഷൈൻ (59), കാര്യവട്ടം സ്വദേശി സതീഷ് കുമാർ (44), പുത്തൻപാലം സ്വദേശി അർച്ചന (34), ചാത്തന്നൂർ സ്വദേശികളായ ഗീതികവിദ്യ കൃഷ്ണ (24), തിരുവനന്തപുരം നിത്യാനന്ദൻ (69), കരുനാഗപ്പള്ളി സ്വദേശി അനീഷ് (23), കൊല്ലം കോട് സ്വദേശി സ്റ്റാലിൻ (33), പാൾട്ട് (45) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ചു. പല്ലിനും മൂക്കിനും വേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നാവായിക്കുളത്തു നിന്ന് ഫയർഫോഴ്സ് എത്തി ബസ്സും ലോറിയും മാറ്റി അര മണിക്കൂറിനുള്ളിൽ ഗതാഗതം പുന:സ്ഥാപിച്ചു.കല്ലമ്പലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.