ആദിവാസി യുവതീയുവാക്കൾക്ക് മംഗല്യവേദിയായി സായിഗ്രാമം
text_fieldsആറ്റിങ്ങൽ: സത്യസായി ബാബയുടെ 96ാം ജന്മദിനാഘോഷ പരിപാടികളോടനുബന്ധിച്ച് തോന്നയ്ക്കൽ സായിഗ്രാമത്തിൽ അട്ടപ്പാടിയിൽ നിന്നെത്തിയ അഞ്ച് ആദിവാസി വധൂവരന്മാരുടെ വിവാഹം നടന്നു.
വിജയലക്ഷ്മി ആർ ^ഗോവിന്ദരാജ്, ദിവ്യ^ സുബ്രഹ്മണ്യൻ, ഗായത്രി ^ വെള്ളിങ്കിരി, കവിത.പി^ മുരുകൻ, കാളിയമ്മ. എൻ ^മരുതാ ചലം എന്നിവരാണ് വിവാഹിതരായത്. ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജസ്റ്റിസ്.പി.ബി. സുരേഷ് കുമാർ സായിഗ്രാമത്തിൽ സമൂഹ വിവാഹത്തിെൻറ ഉദ്ഘാടനം ഭദ്രദീപം തെളിച്ച് നിർവഹിച്ചു.
ട്രസ്റ്റ് ഫൗണ്ടറും എക്സിക്യൂട്ടിവ് ഡയറക്ടറുമായ കെ. എൻ. ആനന്ദകുമാർ, ഡോ. വിനോദ്, ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ എന്നിവർ പങ്കെടുത്തു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിെൻറ മകളുടെ വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് തന്നെ അഞ്ചുപേരുടെ വിവാഹം നടത്തണമെന്ന് ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിനോട് അദ്ദേഹം അഭ്യർഥിച്ചിരുന്നു. അഞ്ച് വിവാഹവും സ്പോൺസർ ചെയ്തത് അദ്ദേഹമാണ്.
ചടങ്ങിൽ 15 ഏക്കർ സ്ഥലം പ്ലാവിൻ തോട്ടമാക്കിയ കെ.ആർ. ജയൻ, വിവാഹ ചെലവുകൾ ചുരുക്കി നിർധനരായ കുടുംബത്തിന് ഭവനം നിർമിച്ചുനൽകുന്ന അഡ്വ. വിവേക്, ട്രസ്റ്റിെൻറ അട്ടപ്പാടി ജില്ല കോഓഡിനേറ്റർ ഗോപാലകൃഷ്ണൻ എന്നിവരെ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ ആദരിച്ചു.
മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. ചന്ദ്രബാബു, തോന്നയ്ക്കൽ രവി, ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെംബർ മുട്ടത്തറ വിജയകുമാർ, സായിഗ്രാമം സോഷ്യൽ ടൂറിസം ഡയറക്ടർ പ്രഫ. ബി. വിജയകുമാർ, സി.കെ. രവി, രാജേഷ്, അനിൽ കായംകുളം, ജയകുമാർ എന്നിവർ പങ്കെടുത്തു. ഈ അഞ്ച് വിവാഹങ്ങളോടുകൂടി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് - കേരള സായിഗ്രാമത്തിൽ സമൂഹവിവാഹത്തിലൂടെ ഇതുവരെ 272 വിവാഹങ്ങൾ നടത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.