വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപവാസം
text_fieldsആറ്റിങ്ങല്‍: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും കോണ്‍ഗ്രസ് ഓഫിസുകള്‍ അടിച്ചുതകര്‍ത്ത അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഉപവാസസമരം നടത്തി.
മുദാക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാളക്കാട് ജങ്ഷനില്‍ നടന്ന സമരം കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മുദാക്കല്‍ മണ്ഡലം പ്രസിഡൻറ് സുജിത്ത് ചെമ്പൂര് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആര്.എസ്. വിജയകുമാരി, ഇളമ്പ ഉണ്ണികൃഷ്ണന്, സിന്ധു കുമാരി, ആറ്റിങ്ങല്‍ സുരേഷ്, പള്ളിയറ മിഥുന്, എം.എസ്. അഭിജിത്ത്, വാളക്കാട് ബാദുഷ, അനിത രാജന്‍ബാബു, പൊയ്കമുക്ക് സുജാതന്‍, സിനി, എ.റഫീഖ്, കെ.ശശിധരന് നായര്‍, സുചേതകുമാര്‍, ചിറയടി ബാബു, ഷിബു മുദാക്കല്‍, രവികുമാര്‍, അയിലം സുരേഷ്, എ.കെ.സി, ബിനു പൊയ്കമുക്ക്, സബീലാ ബീവി, വസന്ത, നിതിന്‍ പാലോട്, സുജീഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആറ്റിങ്ങല്‍: വഞ്ചിയൂര്‍ ജങ്ഷനില്‍ കോണ്‍ഗ്രസ് കരവാരം മണ്ഡലം കമ്മിറ്റിയുടെ ഉപവാസം ഡി.സി.സി ജനറല്‍ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് എം.കെ. ജ്യോതി അധ്യക്ഷനായി. നിസാം തോട്ടക്കാട്, സുരേന്ദ്രകുറുപ്പ്, ഇല്യാസ്, ജാബിര്‍, അച്യുത്, റാഫി, ദിനേശന് പിള്ള, മുബാറക്ക്, സബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അഴൂര്‍ പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അഴൂര്‍ മുട്ടപ്പലത്ത് പ്രതിഷേധ സത്യഗ്രഹ സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബിജുശ്രീധര്‍ അധ്യക്ഷത വഹിച്ചു.
അഡ്വ.എസ്. കൃഷ്ണകുമാര്‍, ജി. സുരേന്ദ്രന്, വി.കെ. ശശിധരന്, അഴൂര്‍ വിജയന്, സി.എച്ച്. സജീവ്, എ.ആര്. നിസാര്‍, എസ്.ജി. അനില്‍കുമാര്‍, മാടന്‍വിള നൗഷാദ്, എം. മനോജ്, ജിത ജെ.എസ്, സജിന്‍ സക്കീര്‍, നിഷാബ്, മോനിഷ് പെരുങ്ങുഴി, രഞ്ജിത്ത് പെരുങ്ങുഴി, അഴൂര്‍ രാജു, യാസിര്‍ യഹിയ, എസ്.മധു, എം. രാമചന്ദ്രന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിറയിന്‍കീഴ്: ആല്‍ത്തറമൂട്ടില്‍ നടത്തിയ സത്യഗ്രഹ സമരം ഭാരതീയ ദലിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കാവൂര്‍ അശോകന് ഉദ്ഘാടനം ചെയ്തു. ദലിത് കോണ്‍ഗ്രസ് ശാര്‍ക്കര മണ്ഡലം പ്രസിഡൻറ് എം.എസ്. രാജേഷ്, ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.