വാർഡ് പുനർനിർണയം; ആറ്റിങ്ങലിൽ പുതിയ ഒരു വാർഡ് കൂടി
text_fieldsആറ്റിങ്ങൽ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് വിഭജനം പൂർത്തിയാക്കി കരട് ലിസ്റ്റ് പ്രസിദ്ധികരിച്ചപ്പോൾ ആറ്റിങ്ങൽ നഗരസഭയിൽ ഒരു വാർഡ് കൂടി 32 ആയി.
കുഴിമുക്കാണ് പുതുതായി രൂപവത്കരിച്ച വാർഡ്. പച്ചക്കുളം, പാലസ് തോട്ടവാരം, കൊട്ടിയോട് എന്നീ വാർഡുകൾ വിഭജിച്ചാണ് പുതിയ വാർഡ് രൂപവത്കരിച്ചത്. ജനസംഘ്യാനുപാതിമായി വാർഡുകൾ പുനർനിർണിച്ചപ്പോൾ ഭൂരിഭാഗം വാർഡുകളിലും അതിർത്തി വ്യത്യാസമുണ്ടായിട്ടുണ്ട്.
ആറ്റിങ്ങൽ നഗരസഭയുടെ വാർഡ് അതിർത്തികൾ പുനർ നിർണയം സംബന്ധിച്ച് കരട് വിജ്ഞാപനത്തിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ മൂന്നുവരെ ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കോ നേരിട്ടോ, തപാൽ മുഖേനയോ നൽകാം. ഇവ കൂടി പരിഗണിച്ച് ആകും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക.
പുതിയ വാർഡുകൾ
1 കൊച്ചുവിള
2. ആലംകോട്
3. പൂവമ്പാറ
4. എൽ.എം.എസ്.
5. കരിച്ചയിൽ
6. തച്ചൂർക്കുന്ന്
7. ആറാട്ടുകടവ്
8. അവനവഞ്ചേരി
9. ഗ്രാമം
10. വേലാംകോണം
11. കച്ചേരി
12. മനോമോഹനവിലാസം
13. അമ്പലംമുക്ക്
14. കോസ്മോഗാർഡൻസ്
15. ചിറ്റാറ്റിൻകര
16. വലിയകുന്ന്
17. മാമം
18. ഐ.ടി.ഐ
19. പാർവതീപുരം
20. കാഞ്ഞിരംകോണം
21. രാമച്ചംവിള
22. ചെറുവള്ളിമുക്ക്
23. കൊടുമൺ
24. പാലസ്
25. കുന്നത്ത്
26. ടൗൺ
27. പച്ചംകുളം
28. കുഴിമുക്ക്
29. തോട്ടവാരം
30. കൊട്ടിയോട്
31. ടൗൺഹാൾ
32. മേലാറ്റിങ്ങൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.