ആറ്റുകാല് പൊങ്കാല; നഗരത്തിലെ ഗതാഗത - പാർക്കിങ് ക്രമീകരണങ്ങള്
text_fieldsതിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നു മുതൽ വ്യാഴം വൈകുന്നേരം എട്ട് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ സമയം നഗരാതിർത്തിക്കുള്ളിൽ കണ്ടയിനർ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ മുതലായവ പ്രവേശിക്കുന്നതിനോ, റോഡുകളിലോ, സമീപത്തോ പാർക്ക് ചെയ്യുന്നിനോ അനുവദിക്കില്ല.
പാർക്കിങ് അനുവദിക്കാത്ത സ്ഥലങ്ങൾ
കിള്ളിപ്പാലം -പാടശ്ശേരി - ചിറപ്പാലം ബണ്ട് റോഡ്.
അട്ടക്കുളങ്ങര- മണക്കാട്- മാർക്കറ്റ് റോഡ് ,
അട്ടക്കുളങ്ങര - കമലേശ്വരം റോഡ്,
കമലേശ്വരം - വലിയപള്ളി റോഡ്,
കൊഞ്ചിറവിള - ആറ്റുകാൽ റോഡ്.
ചിറമുക്ക് -ഐരാണിമുട്ടം റോഡ്.
കിള്ളിപ്പാലം -അട്ടക്കളങ്ങര റോഡ്,
അട്ടക്കുളങ്ങര- ഈഞ്ചക്കൽ റോഡ് .
വെട്ടിമുറിച്ച കോട്ട - പടിഞ്ഞാറേകോട്ട റോഡ്,
മിത്രാനന്ദപുരം - ശ്രീകണ്ഠേശ്വരം,
പഴവങ്ങാടി - സെൻട്രൽ തിയേറ്റർ റോഡ്,
പഴവങ്ങാടി - എസ്. പി ഫോർട്ട് ഹോസ്പിറ്റൽ റോഡ്.
മേലേ പഴവങ്ങാടി - പവർഹൗസ് റോഡ്.
തകരപ്പറമ്പ് റോഡ്,
ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്.
കൈതമുക്ക് വഞ്ചിയൂർ റോഡ്,
വഞ്ചിയൂർ - പാറ്റൂർ റോഡ്,
വഞ്ചിയൂർ - നാലുമുക്ക് റോഡ്,
ഉപ്പിടാംമൂട് - ചെട്ടിക്കുളങ്ങര- ഓവർ ബ്രിഡ്ജ് റോഡ്,
കുന്നുംപുറം - ഉപ്പിടാംമൂട് റോഡ്,
ഐരാണിമുട്ടം- കാലടി- മരുതൂർക്കടവ് റോഡ്,
ചിറമുക്ക് ചെക്കിട്ടവിളാകം - കൊഞ്ചിറവിള ബണ്ട് റോഡ്
ഈ പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംഗഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. പൊങ്കാലയിടാൻ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എം.സി, എം.ജി റോഡുകളിലോ പാർക്ക് ചെയ്യുവാൻ പാടില്ല. ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വിധത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ മുന്നറിയിപ്പ് കൂടാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കും.
നടപ്പാതയിൽ അടുപ്പ് കൂട്ടരുത്
നഗരത്തിലെ നടപ്പാതകൾ വിലയേറിയ ടൈലുകൾ ഉപയോഗിച്ച് പാകിയിട്ടുള്ളതിനാൽ നടപ്പാതകളിൽ അടുപ്പുകൾ കൂട്ടുവാൻ പാടില്ല. തീപിടുത്തം ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകൾക്കു സമീപം വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. വഴിവക്കിലും പുട്പാത്തിലും വാഹന, കാൽനടയാത്രയ്ക്ക് തടസ്സുമുണ്ടാക്കുന്ന അനധികൃത കച്ചവടങ്ങൾ അനുവദിക്കില്ല. റോഡുകളിൽ ആംബുലൻസ്, ഫയർ ഫോഴ്സ്. പോലീസ് മറ്റ് അവശ്യ സർവീസുകൾ തുടങ്ങിയ വാഹനങ്ങൾ കടന്നു പോകുന്നതിനുള്ള ആവശ്യമായ വഴിസൗകര്യം നൽകി മാത്രമേ പൊങ്കാല അടുപ്പുകൾ വയ്ക്കാൻ പാടുള്ളൂ.
പൊങ്കാലയർപ്പിച്ചു മടങ്ങുന്ന ഭക്തജനങ്ങൾക്ക് ലഘുപാനീയങ്ങൾ വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും റോഡിൽ നിന്നും മാർഗ്ഗതടസ്സം വരാത്ത രീതിയിൽ വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കി നിർത്തേണ്ടതും ഒരു സ്ഥലത്ത് തന്നെ കൂടുതൽ വാഹനങ്ങൾ ഇതിലേക്ക് നിർത്തുവാനും പാടില്ല.
പാര്ക്കിങ് അനുവദിക്കുന്ന സ്ഥലങ്ങള്
കരമന കൽപാളയം മുതൽ നിറമൺകര പട്രോൾ പമ്പ് ഭാഗം വരെ റോഡിന്റെ ഇടതുവശം
ഐരാണിമുട്ടം ഹോമിയോ കോളേജ്,
ഐരാണിമുട്ടം റിസർച്ച് സെന്റർ
ഗവ. കാലടി സ്കൂൾ ഗ്രൗണ്ട്
മാഞ്ഞാലിക്കുളം ഗ്രൗണ്ട്.
വലിയപള്ളി പാർക്കിംഗ്
ചിറപ്പാലം ഗ്രൗണ്ട്
നിറമൺകര എൻ. എസ്. എസ് കോളേജ് ഗ്രൗണ്ട്,
പാപ്പനംകോട് എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ട്,
കൈമനം ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സ് കോമ്പൗണ്ട്
ദർശന ആഡിറ്റോറിയം, പാപ്പനംകോട്
ശ്രീരാഗം ആഡിറ്റോറിയം ഗ്രൗണ്ട്, പാപ്പനംകോട്
നേമം വിക്ടറി സ്കൂൾ ഗ്രൗണ്ട്.
പുന്നമൂട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ട്
പാപ്പനംകോട് എസ്റ്റേറ്റ്
തിരുവല്ലം ബി. എൻ.വി സ്കൂൾ ഗ്രൗണ്ട്
തിരുവല്ലം ബൈപ്പാസ് റോഡ് പാർക്കിംഗ് ഗ്രൗണ്ട് -1
തിരുവല്ലം ബൈപ്പാസ് റോഡ് പാർക്കിംഗ് ഗ്രൗണ്ട് -2
എസ്.എഫ്.എസ് സ്കൂൾ, കല്ലുവെട്ടാൻകഴി
മായംകുന്ന്, കോവളം ബിച്ച്
വി.പി.എസ് മലങ്കര എച്ച്.എസ്.എസ്, വെങ്ങാനൂർ ക്രിക്കറ്റ് ഗ്രൗണ്ട്
കോട്ടപ്പുറം സെന്റ് മേരീസ് സ്കൂൾ
തൈയ്ക്കാട് സംഗീത കോളേജ്,
പൂജപ്പുര ഗ്രൗണ്ട്,
പൂജപ്പുര എൽ. ബി. എസ് എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ട്,
വഴുതക്കാട് പി.ടി.സി ഗ്രൗണ്ട്,
ടാഗോർ തിയറ്റർ കോമ്പൗണ്ട്,
കവടിയാർ സാൽവേഷൻ ആർമി സ്കൂൾ,
കേരളാ യൂണിവേഴ്സിറ്റി ഓഫീസ്,
വഴുതക്കാട് വിമൻസ് കോളേജ്,
സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്,
ജിമ്മി ജോർജ് സ്റ്റേഡിയം കോമ്പൗണ്ട് വെള്ളയമ്പലം,
മ്യൂസിയം വാട്ടർ അതോറിറ്റി കോമ്പൗണ്ട്
വേൾഡ് മാർക്കറ്റ്, ആനയറ
പാർക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളിലും ഡ്രൈവർ/സഹായി ഉണ്ടായിരിക്കേണ്ടതും, അല്ലാത്ത പക്ഷം വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ ഡ്രൈവർ/ സഹായിയുടെ മൊബൈല് ഫോൺ നമ്പർ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതുമാണ്.
ഗതാഗത ക്രമീകരണം
1. ആറ്റിങ്ങൽ ഭാഗത്തുനിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾ കഴക്കുട്ടത്തു നിന്നും ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യം -കേശവദാസപുരം - പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും പോകേണ്ടതാണ്.
2. പേരൂർക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഊളൻപാറ ശാസ്തമംഗലം ഇടപ്പഴിഞ്ഞി പൂജപ്പുര വഴിയും പോരകണ്ടതാണ്.
3. വെഞ്ഞാറമൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കേശവദാസപുരം- പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും പോകേണ്ടതാണ്.
4.നെയ്യാറ്റിൻകര ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാലരാമപുരം - വിഴിഞ്ഞം -എൻ.എച്ച് ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്.
പൊങ്കാലയ്ക്കായി ഭക്ത ജനങ്ങളുമായി 12ന് ഉച്ചയ്ക്ക് രണ്ട് മുതൽ 13ന് വെളുപ്പിന് രണ്ട് വരെ എത്തുന്ന വാഹനങ്ങൾ നിർത്തേണ്ടത്
എം.സി റോഡു വഴിയും എൻ.എച്ച് റോഡ് വഴിയും കേശവദാസപുരം ഭാഗത്തു കൂടി കിഴക്കേകോട്ട ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും അട്ടക്കളങ്ങര ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കിള്ളിപ്പാലം വഴിയോ, ഈഞ്ചക്കൽ വഴിയോ പാർക്കിംഗ്സ്ഥലങ്ങളിലേക്ക്പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ: പൂജപ്പുര ഗ്രൌണ്ട്, പി.ടി.സി ഗ്രൌണ്ട്, ആനയറ വേൾഡ് മാർക്കറ്റ്. (ചെറിയ വാഹനങ്ങൾ): പൂജപ്പുര എൽ.ബി.എസ് ഗ്രൌണ്ട്, സംഗീത കോളേജ്,മാഞ്ഞാലിക്കളം ഗ്രണ്ട്, കേരള യൂണിവേഴ്സിറ്റി ഓഫീസ്)
നെടുമങ്ങാട് ഭാഗത്തു നിന്ന് പേരൂർക്കട, വട്ടിയൂർക്കാവ് വഴി വരുന്ന വാഹനങ്ങള് വെള്ളയമ്പലം-വഴുതക്കാട്- മേട്ടുക്കട തമ്പാനൂര് വഴി കിള്ളിപ്പാലം ഭാഗത്തോ, അട്ടക്കുളങ്ങര ഭാഗത്തോ യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ): പൂജപ്പുര ഗ്രൌണ്ട്, സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ട് ,(ചെറിയ വാഹനങ്ങൾ): വിമൻസ് കോളേജ് ,ടാഗോർ തിയേറ്റർ, വാട്ടർ അതോറിറ്റി കോമ്പൌണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം പാർക്കിംഗ് ഏരിയ)
കാട്ടാക്കട ഭാഗത്തു നിന്ന് പൂജപ്പുര വഴി വരുന്ന വാഹനങ്ങൾ ജഗതി -വിമൻസ് കോളജ് ജംഗ്ഷൻ വഴിയോ, മേട്ടുക്കട തമ്പാനൂർ വഴി കിള്ളിപ്പാലം ഭാഗത്തോ, അട്ടക്കുളങ്ങര ഭാഗത്തോ യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളി ലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ):പൂജപ്പുര ഗ്രൗണ്ട്. സാൽവേഷൻ ആർമി സ്കൂൾ ഗ്രൌണ്ട് (ചെറിയ വാഹനങ്ങൾ): വിമൻസ് കോളേജ് , ടാഗോർ തിയേറ്റർ. വാട്ടർ അതോറിറ്റി കോമ്പൌണ്ട്. ജിമ്മി ജോർജ് സ്റ്റേഡിയം പാർക്കിംഗ് ഏരിയ)
നെയ്യാറ്റിൻകര ഭാഗത്തു നിന്ന് പള്ളിച്ചൽ പാപ്പനംകോട് വഴി വരുന്ന വാഹനങ്ങൾ കിള്ളിപ്പാലം ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കരമന വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ): നീറമൺകര എൻ.എസ്.എസ് കോളേജ്, പാപ്പനം കോട് എസ്റ്റേറ്റ് ഐരാണിമുട്ടം ഹോമിയോ കോളജ് റിസർച്ച് സെന്റർ, നീറമൺകര മുതൽ പള്ളിച്ചൽ വരെയുള്ള റോഡിന്റെ ഇടതുവശത്ത് (ചെറിയ വാഹനങ്ങൾ): പാപ്പനംകോട് എസ്.സി.ടി എഞ്ചിനീയറിംഗ് കോളേജ്. ചിറപ്പാലം ഗ്രൌണ്ട് ,കാലടി സ്കൂൾ ഗ്രൗണ്ട്)
കഴക്കൂട്ടം കോവളം ബൈപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും അട്ടക്കളങ്ങര യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ):തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-1, തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-1,ആനയറ വേൾഡ് മാർക്കറ്റ് ,ചാക്ക മുതൽ കഴക്കൂട്ടം വരെയുള്ള ബൈപ്പാസ് റോഡിന്റെ വശങ്ങളിൽ ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധത്തിൽ (ചെറിയ വാഹനങ്ങൾ): തിരുവല്ലം ബി.എൻ.വി സ്കൂൾ. ഐരാണിമുട്ടം ഹോമിയോ കോളേജ്. ആനയറ വേൾഡ് മാർക്കറ്റ്)
വ്യാഴാഴ്ച വെളുപ്പിന് രണ്ടു മുതൽ എത്തുന്ന വാഹനങ്ങൾ നിർത്തേണ്ടത്
എം.സി റോഡു വഴിയും എൻ.എച്ച് റോഡ് വഴിയും കേശവദാസപുരം ഭാഗത്തു കൂടി കിഴക്കേകോട്ട ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും ഓവർ ബ്രിഡ്ജ് ഭാഗത്ത് ആൾക്കാരെ ഇറക്കിയ ശേഷം തമ്പാനൂർ-പനവിള -ബേക്കറി ജംഗ്ഷൻ വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ):പൂജപ്പുര ഗ്രൌണ്ട്, പി.ടി.സി ഗ്രൗണ്ട്,സാൽവേഷൻ ആർമി സ്കൂൾ (ചെറിയ വാഹനങ്ങൾ):കേരള യൂണിവേഴ്സിറ്റി ഓഫീസ്,വാട്ടർ അതോറിറ്റി കോമ്പൌണ്ട്.സെന്റ് ജോസഫ് സ്കൂൾ.
നെടുമങ്ങാട് ഭാഗത്തു നിന്ന് പേരൂർക്കട, വട്ടിയൂർക്കാവ് വഴി വരുന്ന വാഹനങ്ങൾ വെള്ളയമ്പലം-വഴുതക്കാട് വഴി മേട്ടുക്കടയിൽ ആൾക്കാരെ ഇറക്കിയ ശേഷം മോഡൽ സ്കൂൾ ജംഗ്ഷൻ-പനവിള -ബേക്കറി ജംഗ്ഷൻ വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(ചെറിയ വാഹനങ്ങൾ) തമ്പാനൂർ പൊന്നറ പാർ ക്കിന് സമീപം ആൾക്കാരെ ഇറക്കിയ ശേഷം തമ്പാനൂർ-പനവിള -ബേക്കറി ജംഗ്ഷൻ വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ) സാൽവേഷൻ ആർമി സ്കൂൾ ചെറിയ വാഹനങ്ങൾ: ടാഗോർ തിയേറ്റർ, സംഗീത കോളേജ്, തൈക്കാട്, സെന്റ് ജോസഫ് സ്കൂൾ, കേരളാ യൂണിവേഴ്സിറ്റി ഓഫീസ്, വാട്ടർ അതോറിറ്റി കോമ്പൌണ്ട്
കാട്ടാക്കട ഭാഗത്തു നിന്ന് പൂജപ്പുര വഴി വരുന്ന വലിയ വാഹനങ്ങൾ ജഗതി -വിമൻസ് കോളജ് ജംഗ്ഷൻ വഴി മേട്ടുക്കടയെത്തി യാത്രക്കാരെ ഇറക്കിയശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതും, (ചെറിയ വാഹനങ്ങൾ)തമ്പാനൂർ പൊന്നറ പാർക്കിന് സമീപം ആൾക്കാരെ ഇറക്കിയ ശേഷം തമ്പാനൂർ-പനവിള -ബേക്കറി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ):പൂജപ്പുര ഗ്രൌണ്ട് ചെറിയ വാഹനങ്ങൾ: വിമൻസ് കോളേജ്, പി.ടിസി.
നെയ്യാറ്റിൻകര ഭാഗത്തു നിന്ന് പള്ളിച്ചൽ പാപ്പനംകോട് വഴി വരുന്ന വാഹനങ്ങൾ കരമന ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ) നിറമൺകര എൻ.എസ്.എസ് കോളേജ്,പാപ്പനംകോട് എസ്റ്റേറ്റ് (ചെറിയ വാഹനങ്ങൾ) പാപ്പനംകോട് എസ്.സി.ടി എഞ്ചിനീയറിംഗ് കോളേജ്, ദർശന ആഡിറ്റോറിയം പാപ്പനംകോട് ശ്രീരാഗം ആഡിറ്റോറിയം പാപ്പനംകോട്, വിക്ടറി സ്കൂൾ ഗ്രൗണ്ട് നേമം.
കഴക്കൂട്ടം കോവളം ബൈപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും ഈഞ്ചക്കൽ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങൾ):തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൗണ്ട്-1, തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൗണ്ട്-2, ആനയറ വേൾഡ് മാർക്കറ്റ്. (ചെറിയ വാഹനങ്ങൾ) തിരുവല്ലം ബി.എൻ.വി സ്കൂൾ, ഐരാണിമുട്ടം ഹോമിയോ കോളേജ്. ആനയറ വേൾഡ് മാർക്കറ്റ്, എസ്.എഫ്.എസ് സ്കൂൾ, കല്ലുവെട്ടാൻകഴി, മായം കുന്ന്, കോവളം ബീച്ച്, വി.പി.എസ് മലങ്കര, എച്ച്. എസ്.എസ്. വെങ്ങാനൂർ.
കോവളം,വെള്ളായണി ഭാഗങ്ങളിൽ നിന്ന് വരുന്ന വലിയ വാഹനങ്ങൾ തിരുവല്ലം ജംഗ്ഷനിൽ നിന്നും എൻ.എച്ച് ബൈപ്പാസ് വഴി ഈഞ്ചക്കൽ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. ചെറിയ വാഹനങ്ങൾ അമ്പലത്തറ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കുമരിചന്ത വഴി പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങൾ) തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൌണ്ട്-1, തിരുവല്ലം ബൈപ്പാസ് പാർക്കിംഗ് ഗ്രൗണ്ട് 2,ആനയറ വേൾഡ് മാർക്കറ്റ് (ചെറിയ വാഹനങ്ങൾ): തിരുവല്ലം ബി.എൻ.വി സ്കൂൾ, എസ്.എഫ്.എസ് സ്കൂൾ, കല്ലുവെട്ടാൻകഴി, മായംകുന്ന്, കോവളം ബീച്ച്, വി.പി.എസ് മലങ്കര, എച്ച്. എസ്.എസ്. വെങ്ങാനൂർ.
പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളുമായി കൊല്ലം. ആറ്റിങ്ങൽ, ചിറയിൻകീഴ്,വർക്കല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബൈപ്പാസ് റോഡിൽ ചാക്ക ഭാഗത്ത് നിന്ന് തിരിഞ്ഞ് ആൾസെയിൻസ് -വേളി പെരുമാതുറ വഴിയുള്ള തീരദേശറോഡു വഴിയും വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഈഞ്ചക്കൽ ചാക്ക - കഴക്കൂട്ടം ബൈപ്പാസ് റോഡ് വഴി വെട്ടുറോഡ് ഭാഗത്തെത്തിയും പോകേണ്ടതാണ്. പൊങ്കാല ദിവസം എയർപോർട്ടിലേക്ക് പോകേണ്ട യാത്രക്കാർ യാത്ര മുൻകൂട്ടി ക്രമീകരിക്കേണ്ടതും, തീരദേശ റോഡു വഴി എയർപോർട്ടിലേക്ക് പോകേണ്ടതുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.