ലോക്ഡൗണിൽ ലോക്കായി ഒാേട്ടാക്കാർ
text_fieldsതിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കനത്ത പ്രഹരത്തിൽ നിലതെറ്റി ഉപജീവനവും ജീവിതവും നിസ്സഹായവസ്ഥയിലായിരിക്കുകയാണ് ഒാേട്ടാ തൊഴിലാളികൾ. ലോക്ഡൗൺ പ്രഖ്യാപനവും കനത്ത നിയന്ത്രണവും വന്നതോടെ എല്ലാം താളംതെറ്റി. നിയന്ത്രണങ്ങൾ നീക്കുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളിനീക്കുേമ്പാഴാണ് ഇടിത്തീപോലെ ലോക്ഡൗൺ നീട്ടിയെന്ന പ്രഖ്യാപനമെത്തിയത്. ദൈനംദിന ചെലവുകൾക്ക് പോലും വക കണ്ടെത്താനാകാതെ മറ്റ് ജോലികൾക്കിറങ്ങാൻ നിർബന്ധിതമായെന്ന് ഇവർ പറയുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിത്തുടങ്ങിയത് മുതൽ ഒാേട്ടാ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഒന്നരവർഷമായി തുടരുന്ന ഇൗ അനിശ്ചിതത്വത്തിന് എന്ന് അറുതിയാകുമെന്ന് ഇവർക്കും വ്യക്തതയില്ല.
2020 മാർച്ചോടെയാണ് സ്ഥിതി വഷളായത്. ഒന്നാം ലോക്ഡൗണിനും ഇളവുകൾക്കും ശേഷം ജനജീവിതം സാധാരണ നിലയിലായതോടെ ഇവരും വലിയ പ്രതീക്ഷയിലായിരുന്നു. എങ്കിലും മുമ്പത്തേത് പോലെ ആളുകൾ കയറാൻ മടിച്ചിരുന്നു. പേടിയും അനിശ്ചിതത്വവുമായിരുന്നു കാരണം. ആളുകൾ സ്വന്തം വാഹനങ്ങൾ കൂടുതൽ ഉപയോഗിച്ച് തുടങ്ങിയതും പ്രതികൂലമായി ബാധിച്ചു. എങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ജനജീവിതം സാധാരണ നിലയിലാകുമെന്ന് കരുതി ജീവിതം മുന്നോട്ടുനീക്കുകയായിരുന്നു ഇവർ. എണ്ണെച്ചലവും അനുബന്ധ ചെലവുകളുമെല്ലാം കഴിഞ്ഞ് 250^300 രൂപവരെ മെച്ചം കിട്ടിത്തുടങ്ങിയ സമയത്താണ് അപ്രതീക്ഷിതമായി രണ്ടാംതരംഗവും ലോക്ഡൗണുമെത്തിയത്. ഇതോടെ മറ്റ് മേഖലകളെ പോലെ ഒാേട്ടാക്കാരുടെ ഉപജീവനവും ബ്രേക്ക്ഡൗണായി. റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് ലോക്ഡൗണിനിടയിൽ ഓടുന്ന ഓട്ടോകൾക്കും വരുമാനം തീർത്തും കുറവാണ്.
ആശ്വാസമായി 1000 രൂപ
ക്ഷേമനിധി ബോർഡിൽനിന്ന് ലഭിച്ച 1000 രൂപയാണ് പലർക്കും നേരിയ ആശ്വാസമായത്. തുക 2000 എങ്കിലുമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. തിരുവനന്തപരും സിറ്റിയിൽ മാത്രം 60000 ഒാേട്ടാക്കാരുണ്ട്. ജില്ലയിലെ കണക്കെടുത്താൽ ഒന്നരലക്ഷത്തോളവും. ഇവയിൽ പലരും ക്ഷേമനിധിയിൽ അംഗങ്ങളല്ല. അതുകൊണ്ട് തന്നെ ഇവരും ആനുകൂല്യങ്ങൾക്ക് പുറത്താണ്.
മേസ്തിരിപ്പണിക്ക് കൈയാൾ അെല്ലങ്കിൽ കിണറുപണി
ഒന്നോ രണ്ടോ ആഴ്ച കൊണ്ട് നിയന്ത്രണം നീങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും കാര്യങ്ങൾ നീണ്ടതോടെ നിത്യവൃത്തിക്ക് പോലും കഴിയാത്ത സ്ഥിതിയായി. ഒാേട്ടാ വീട്ടിൽ ഒതുക്കിയിട്ട് നിർമാണേജാലികൾക്ക് ഇറങ്ങിയിരിക്കുകയാണ് പലരും. പരിചയമില്ലാത്ത പണിയാണെങ്കിലും മേസ്തിരിയുടെ കൈയാളായി പോയാൽ കിട്ടുന്നത് കൊണ്ട് കുടുംബം പോറ്റാം. അതേസമയം സിമൻറടക്കം നിർമാണ സാമഗ്രികളുടെ വിലയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലിക്കാരെ എത്തിക്കലും താമസിപ്പിക്കലുമടക്കം വലിയ ബാധ്യത വരുമെന്നതിനാൽ ചെറുകിട കോൺട്രാക്ടർമാർ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. ഇതോടെ നിർമാണ മേഖലയിലെ ഉപജീവനസാധ്യതകൾക്കും വഴിയടഞ്ഞു. മാത്രമല്ല ആരോഗ്യമുള്ളവർക്കേ ഇൗ മേഖലയെയും ആശ്രയിക്കാനാവൂ. മറ്റ് ചിലർ കിണർ വൃത്തിയാക്കൽ, പുല്ല് വെട്ടൽ ഉൾപ്പെടെ പല ജോലികളിലേക്കും കടന്നു.
ഇടിത്തീയായി എണ്ണവില, തിരിച്ചടവിനും വഴിമുട്ടുന്നു
നെല്ലാരു വിഭാഗം ഒാേട്ടാക്കാരും ബാങ്കിൽ നിന്നുള്ള ഫിനാൻസിൽ വാഹനം വാങ്ങി ഒാടുന്നവരാണ്. പ്രതിമാസം 4000^4500 രൂപ വരെയാണ് തിരിച്ചടവ്. കോവിഡ് മൂലം ഒാട്ടം നിന്നേതാടെ പലരുടെയും തിരിച്ചടവും മുടങ്ങി. പിഴയും കൂട്ടുപലിശയുമടക്കം വലിയ തുകയായിരിക്കും ഇനി ഇവർ അടയ്ക്കേണ്ടി വരിക. വയറ് മുറുക്കിയാണെങ്കിലും സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയും ഭാവിയിൽ വലിയ ബാധ്യത വരാതിരിക്കാൻ തിരിച്ചടവ് നടത്തുന്നുന്നവരുമുണ്ട്. നിലവിലെ കുതിച്ചുയരുന്ന എണ്ണ വിലയും ഇവരെ അസ്വസ്ഥരാക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ മാറിയാലും എണ്ണവില ഇങ്ങനെ തുടർന്നാൽ വലിയ പ്രതിസന്ധിയായിരിക്കുമെന്ന് ഇവർ പറയുന്നു. കോവിഡിനെ തുടർന്ന് പൊതുഗതാഗതത്തോടുള്ള പൊതുസമീപനത്തിെൻറ ഭാഗമായി ആളുകൾ സ്വന്തം നിലക്ക് യാത്രാ സൗകര്യമൊരുക്കുമെന്നതിനാൽ ഒാട്ടം കുറയും.
നോട്ടവും പറച്ചിലുമില്ലാത്ത പൊലീസിെൻറ പിഴ
കഴിഞ്ഞ ദിവസം ഡി.പി.െഎ ജങ്ഷനിൽ നിന്ന് പാപ്പനംകോടേക്ക് ഒാട്ടം പോയി തിരികെ വന്ന ഒാേട്ടാ ഡ്രൈവറെ കരമന ഭാഗത്ത് പൊലീസ് കൈകാട്ടി നിർത്തി. ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ 2000 രൂപ ഫൈനെഴുതി. ഇത്രയടയ്ക്കാൻ നിവർത്തിയില്ലെന്ന് ആവർത്തിെച്ചങ്കിലും പൊലീസുകാർ വഴങ്ങിയില്ല. ഒടുവിൽ നുള്ളിപ്പെറുക്കി 500 തികച്ച് പിഴയടപ്പിക്കുകയാണ്. പലയിടങ്ങളിലും ഒാട്ടം ലഭിക്കുമെങ്കിലും പൊലീസിനെ പേടിച്ച് ഒാട്ടം േപാകാറില്ലെന്ന് ഇവർ പറയുന്നു. പിടിവീണാൽ കൈയിലുള്ളതെല്ലാം പിഴയായി അടയ്ക്കേണ്ടി വരും. ഡ്രൈവർമാരും സത്യവാങ് മൂലം കരുതണമെന്നാണ് ചില പൊലീസുകാരുടെ നിലപാട്. ഇെല്ലങ്കിൽ പിഴ വീഴും. യാത്രക്കാരുടെ കൈവശം സത്യവാങ്മൂലം ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നാണ് പൊലീസ് പറയുന്നത്. സവാരി വിളിക്കുന്നയാേളാട് സത്യവാങ് മൂലം ചോദിച്ചാൽ എന്ത് പ്രതികരണമായിരിക്കും ഇേങ്ങാട്ടുണ്ടാവുകയെന്ന് ഒരു ഒാേട്ടാ തൊഴിലാളി ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.