ഇരാറ്റിൻപുറത്ത് ഒഴുകിയകന്നത് അമൽ ബാബുവിെൻറ സ്വപ്നം
text_fieldsബാലരാമപുരം: സർക്കാർ ജോലിയെന്ന മോഹം ബാക്കിയാക്കി നാട്ടുകാരുടെ പ്രിയങ്കരനായ അമൽബാബു യാത്രയായത് നാടിനെ കണ്ണീരിലാഴ്ത്തി. നെയ്യാറിെൻറ കരയിൽ ഈരാറ്റിൻപുറത്ത് സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെയാണ് പെരിങ്ങമ്മല സ്വദേശി അമൽ ബാബു (23) ഇരാറ്റിൻപുറം വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചത്. രണ്ടുവർഷം മുമ്പ് പിതാവ് ബാബു മരിച്ചതോടെയാണ് എങ്ങനെയെങ്കിലും സർക്കാർ ജോലി നേടാനായി പി.എസ്.സി പരിശീലനമാരംഭിച്ചത്.
മാതാവും മൂന്ന് ആൺമക്കളുമടങ്ങുന്നതാണ് കുടുംബം. മികച്ച വോളിബാൾ താരം കൂടിയായ അമലിന് പൊലീസിൽ ജോലി ലഭിക്കണമെന്നതായിരുന്നു ആഗ്രഹം. അതിനായുള്ള പരിശ്രമത്തിലായിരുന്നു മുഴുവൻ സമയവും. അതിരാവിലെ പരിശീലനത്തിെൻറ ഭാഗമായി ഓടാൻ പോകും. തുടർന്ന് ദീർഘദൂരം സൈക്കിൾ ചവിട്ടും. പ്രാദേശിക വോളിബാൾ മത്സരങ്ങൾ എവിടെ നടന്നാലും സൈക്കിളിൽ പോവുകയാണ് പതിവ്.
യൂനിവേഴ്സിറ്റി തലം വരെ കളിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. നിരവധി മത്സരങ്ങളിൽ അമൽ താരമായിട്ടുണ്ട്. കളിക്കളത്തിലിറങ്ങിയാൽ വിജയം കരസ്ഥമാക്കിയെ പലപ്പോഴും അമലും സംഘവും മടങ്ങാറുള്ളൂ. ചെമ്പഴന്തി എസ്.എൻ കോളജിൽ നിന്ന് ഡിഗ്രി ഇക്കണോമിക്സ് പഠനം പൂർത്തിയാക്കി നിൽക്കുകയായരുന്നു. പാരലൽ സർവിസ് വാഹനത്തിെൻറ ൈഡ്രവറായിരുന്ന പിതാവ് മരിച്ചതോടെ അമ്മക്ക് നെയ്ത്ത് ജോലിയിൽനിന്ന് ലഭിക്കുന്ന വരുമാനവും ഹോട്ടൽ മാനേജ്മെൻറ് പഠനം പൂർത്തിയാക്കിയ മൂത്ത സഹോദരൻ അഖിൽദേവിെൻറ ചെറിയ വരുമാനവും മാത്രമാണ് കുടുംബത്തിന് ആശ്രയം. രണ്ടാമത്തെ സഹോദരൻ നിഖിൽ ബാബു പത്രവിതരണവും നടത്തുന്നുണ്ട്. കുടുംബത്തെ കഷ്ടപ്പാടുകളിൽനിന്ന് കരകയറ്റാനുള്ള ശ്രമത്തിനിടെയാണ് അമൽ ബാബുവിനെ മരണം തട്ടിയെടുത്തത്.
സർക്കാർ ജോലി നേടിയാൽ മതാവിെൻറ കഷ്ട്ടപ്പാടുകളിൽനിന്ന് മോചനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമൽ ദിനവും പൊലീസ് ടെസ്റ്റിന് വേണ്ടിയുള്ള കഠിന പരിശീലനം നടത്തിവന്നത്. പരിശീലനത്തിലൂടെ ജോലി ലഭിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അമൽ. പ്രകൃതി രമണീയമായ ഈരാറ്റിൻപുറം വെള്ളച്ചാട്ടത്തിെൻറ ഭംഗികണ്ട് കുളിക്കാനിറങ്ങുന്നവർ പലപ്പോഴും അപകടത്തിൽപെടുന്നതും ജീവൻ നഷ്ട്ടപ്പട്ടതുമുൾപ്പെടെ നിരവധി സംഭവങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.