ചായ ഗ്ലാസിൽ വിസ്മയം തീർത്ത് കരാട്ടെ മാസ്റ്റർ
text_fieldsബാലരാമപുരം (തിരുവനന്തപുരം): സ്റ്റൂളിന് മുകളിൽ ചായ ഗ്ലാസ് െവച്ച് ഒരു മിനിറ്റിൽ 47 സെക്കൻഡ് ഇൗ ഗ്ലാസിന് മുകളിൽ മലർന്നുകിടന്ന് വിസ്മയം തീർക്കുന്ന കരാട്ടെ മാസ്റ്റർ ബാലരാമപുരം വഴിമുക്ക് തേരിയിൽ ഹൗസിൽ അബ്ദുൽ സമദ് (45) ശ്രദ്ധേയനാകുന്നു. ഏറെ അപകടകരമായ പരിശീലനത്തിനിടെ നിരവധി തവണ പരിക്കുപറ്റിയെങ്കിലും നിശ്ചയദാർഢ്യത്തിലൂടെയാണ് സമദ് ലക്ഷ്യസ്ഥാനത്തെത്തിയത്.
മൂന്ന് പതിറ്റാണ്ടിലെറെയായി കുട്ടികളെ കരാട്ടെ പഠിപ്പിച്ച് വിദ്യാർഥികളുടെ പ്രിയപ്പെട്ട മാഷായ വ്യക്തിയാണ് സമദ്. സമദിെൻറ കരാട്ടെ പരിശീലനത്തിനുമുണ്ട് നിരവധി പ്രത്യേകതകൾ. കരാട്ടെ പരിശീലനത്തിനെത്തുന്ന കുട്ടികൾക്ക് ഫീസ് നൽകാൻ ബുദ്ധിമുട്ടാണെങ്കിൽ സൗജന്യമായും ക്ലാസെടുക്കും.
കരാട്ടെ അഭ്യസിക്കാനെത്തുന്നവർക്ക് ആദ്യം സമദ് നൽകുന്ന ഉപദേശവും നിരവധിയാണ്. സ്വയം രക്ഷക്ക് വേണ്ടിയുള്ള അഭ്യാസത്തെ മറ്റുള്ളവർക്കുമേൽ പ്രയോഗിക്കാതിരിക്കാൻ ശ്രമിക്കണമെന്നതാണ് ആദ്യം നൽകുന്ന പാഠവും.
45കാരനായ സമദ് തെൻറ 13ാം വയസ്സിൽ കരാട്ടെ പരിശിലിപ്പിക്കാൻ തുടങ്ങിയത്. 32 വർഷമായി കരട്ടെ പരിശീലകനായ സമദിന് ആയിരക്കണക്കിന് ശിഷ്യരെയാണ് വാർത്തെടുത്തത്. രാത്രികാലങ്ങളിലും പുലർച്ചയും തുടങ്ങുന്ന സമദിെൻറ പരിശീലനം മണിക്കൂറുകളോളം തുടരും.
അഭ്യാസപ്രകടനത്തിലൂടെ ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ് ജേതാവായ സമദിന് ജന്മനാട് സ്വീകരണം നൽകി. വഴിമുക്ക് മണവാട്ടി ഒാഡിറ്റോറിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ നെയ്യാറ്റിൻകര നഗരസഭ കൗൺസിലർ ഡോ. എം.എ. സാദത്ത് അധ്യക്ഷനായിരുന്നു. നെയ്യാറ്റിൻകര എം.എൽ.എ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു. ഉപഹാര സമർപ്പണം കോവളം എം.എൽ.എ വിൻസെൻറും നൽകി. നിരവധി രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.