മാലിന്യസംസ്കരണ സംവിധാനമില്ലാതെ ബാലരാമപുരം, പള്ളിച്ചൽ പഞ്ചായത്തുകൾ
text_fieldsബാലരാമപുരം: ബാലരാമപുരം, പള്ളിച്ചൽ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാതെ ബുദ്ധിമുട്ടുന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യം നിറയുകയാണ്. മാലിന്യ പ്ലാന്റ് സ്ഥാപിക്കാത്തതാണ് മാലിന്യം നീക്കം ചെയ്യാൻ കഴിയാതെ പോകുന്നതിന് പ്രധാന കാരണം. പ്ലാസ്റ്റിക് നിരോധനം യാഥാർഥ്യമാകാതെ തുടരുന്നതും ഒരു കാരണമാണ്. ഹോട്ടലുകളിലും മാർക്കറ്റുകളിലും നിരോധിച്ച പ്ലാസ്റ്റിക് കവറുകളും മേഖലകളിൽ വ്യാപകമാണ്. മത്സ്യ മാർക്കറ്റുകളിൽ പ്ലാസ്റ്റിക് കവർ വ്യാപകമായി വിൽപന നടക്കുന്നുണ്ട്. സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുമ്പോഴും ലൈസൻസ് പുതുക്കുമ്പോഴും പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെകുറിച്ചും മാലിന്യ നിർമ്മാർജ്ജനത്തെകുറിച്ചും പരിശോധന നടത്തിയാണ് മേൽനടപടികൾ സ്വീകരിക്കേണ്ടത്. ഇതെല്ലാം ഇപ്പോൾ നിലച്ച മട്ടാണ്.
സങ്കടവുമായി കൊടിനട നിവാസികൾ
ബാലരാമപുരം: ബാലരാമപുരം,പള്ളിച്ചൽ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ കൊടിനടയിലാണ് മാലിന്യം ഏറ്റവും കൂടുതലായി കുന്നുകുടികിടക്കുന്നത്. മാലിന്യക്കൂനയിൽ തെരുവ്നായ ശല്യവും വ്യാപകമാണ്. സ്കൂൾകുട്ടികൾ ഉൾപ്പെടെ തെരുവ് നായകളെ ഭയന്നാണ് ഇവിടെ നടന്ന് പോകുന്നത്.
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വരുന്ന വഴികൾ
നെയ്യാറ്റിൻകര: അതിർത്തി ചെക്ക് പോസ്റ്റുകളിൽ പ്ലാസ്റ്റിക് നിരോധനം ശക്തമായി നടപ്പിലാക്കാത്തത് കാരണം തമിഴ്നാട്ടിൽ നിന്ന് പ്ലാസ്റ്റിക് കവറുകളെത്തുന്നത് തുടരുന്നു. ചെക്ക്പോസ്റ്റുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന കർശനമായിരുന്നെങ്കിൽ ഒരുപരിധി വരെ നിരോധിത പ്ലാസ്റ്റിക് കവറുകളുടെ വരവ് കുറക്കുവാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.