ബാലരാമപുരം മോഷണപരമ്പര; പ്രതികൾ പിടിയിൽ
text_fieldsബാലരാമപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷൻപരിധിയിലെ രണ്ട് മോഷണക്കേസിലെ പ്രതികൾ പിടിയിൽ. 101 കാരന്റെ മാല മോഷ്ടിച്ച കേസിലെയും ആർ.സി സ്ട്രീറ്റിൽ ബെന്നിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതിയുമാണ് അറസ്റ്റിലായത്.
പെരുമ്പഴുതൂർ പൊറ്റവിള വീട്ടിൽ ഉഷസ്സ് (43), ബാലരാമപുരം ആർ.സി സ്ട്രീറ്റിൽ രാജൻ (56) എന്നിവരെയാണ് പിടികൂടിയത്. തേമ്പാമുട്ടം റസൽപുരം പോകുന്ന റോഡിൽ പെട്ടിക്കട നടത്തുന്ന കൃഷ്ണൻകുട്ടിയുടെ കടയിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ അഞ്ച് മണിയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാല പൊട്ടിച്ച് കടന്നത്. വൃദ്ധൻ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും മോഷ്ടാക്കൾ മാല കവർന്ന് കടക്കുകയായിരുന്നു. ഉഷസ്സും മറ്റൊരാളുമാണ് മോഷണം നടത്തിയത്. കൂട്ടുപ്രതിയെ പിടികൂടാനുണ്ട്. ആദ്യസംഭവത്തിനുശേഷം ശനിയാഴ്ച രാത്രി രാജനെ കൂട്ടുപിടിച്ച് ഇയാളുടെ വീടിന്റെ അടുത്തുള്ള ആർ.സി സ്ട്രീറ്റിൽ ബെന്നി സേവ്യറുടെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.
ബാലരാമപുരത്തെ മോഷണം: പ്രതിയെ കുടുക്കിയത് പൊലീസ് നായ്
ബാലരാമപുരം: ബാലരാമപുരം ആർ.സി സ്ട്രീറ്റിൽ ബെന്നി സേവ്യറുടെ വീട്ടിൽ മോഷണം നടത്തിയെ പ്രതിയെ കണ്ടെത്താൻ സഹായിച്ചത് പൊലീസ് നായുടെ മികവ്. വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച വെട്ടുകത്തി ഉപേക്ഷിച്ചതാണ് അന്വേഷണത്തിൽ തുമ്പായത്. വീട്ടിനുള്ളിലെ അലമാരകൾ വെട്ടിപ്പൊളിക്കാൻ ഉപയോഗിച്ചശേഷം വെട്ടുകത്തി തുണികൾക്കിടയിൽ ഉപേക്ഷിക്കുകയായിരുന്നു. വെട്ടുകത്തിയിലെ മണം പിടിച്ചോടിയ പൊലീസ് നായ് വീടിന് സമീപത്തുനിന്ന് അമ്പത് മീറ്റർ മാറിയുള്ള വീട്ടിൽ കയറുകയായിരുന്നു. രണ്ടുതവണ ഇതേ വീട്ടിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതോടെ പൊലീസ് ഈ വീട്ടിലുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.