ബാലരാമപുരം ജങ്ഷനിലെ കുഴികളിൽ അപകടം പതിയിരിക്കുന്നു
text_fieldsബാലരാമപുരം: ബാലരാമപുരം ജങ്ഷനിലെ കുഴികൾ അപകടസാധ്യത വർധിപ്പിക്കുന്നു. ദിനവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കുഴി വീണ്ടും വലുതാകാനുള്ള സാധ്യതയുമേറെയാണ്.
മഴ കനക്കുമ്പോൾ വലിയ തോതിൽ വെള്ളമിറങ്ങി കുഴിയുടെ അടിഭാഗത്ത് വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് കാൽനടയാത്രികർ കടന്നുപോകുന്ന സ്ഥലത്ത് കുഴിയിൽ കാൽ അകപ്പെടാനുള്ള സാധ്യതയുമേറെയാണ്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് പിന്നിലെന്നും നാട്ടുകാർ ആരോപിക്കുന്നു. ജങ്ഷനിൽ വിഴിഞ്ഞം റോഡ് തിരിയുന്ന സ്ഥലത്തും റോഡിൽ കുഴികളുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കുഴി നികത്തണമെന്ന ആവശ്യവുമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.