കണ്ടെയ്‌മെൻറ് സോണിലെ നിയന്ത്രണങ്ങള്‍ പരിശോധിക്കാന്‍ ഡി.ഐ.ജി നേരിട്ടെത്തി
text_fieldsബാലരാമപുരം: കോവിഡ് പശ്ചാത്തലത്തിൽ കണ്ടെയ്ൻമെൻറ് സോണിലെ നിയന്ത്രണങ്ങള്‍ പരിശോധിക്കാൻ ഡി.ഐ.ജി സജ്ഞയ് കുമാര്‍ ഗുരുദിെൻറ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി. ബാലരാമപുരത്ത് രാവിലെ 10.30 നെത്തിയ ഡി.ഐ.ജിയും സംഘവും നടന്ന് പരിശോധന നടത്തി. വ്യാപാരികള്‍ക്കും റോഡില്‍ നിന്നവര്‍ക്കുമെല്ലാം കര്‍ശന നിര്‍ദ്ദേശം നല്‍കി.
മാസ്‌ക് അലക്ഷ്യമായി ധരിച്ച് നിന്ന വ്യാപര സ്ഥാപനത്തിലെ ജീവനക്കാരെ ശാസിച്ചു. റോഡില്‍ ആവശ്യമില്ലാതെ കറങ്ങി നടന്നവർക്ക് ഡി.ഐ.ജി താക്കീതും നല്‍കി. പ്രദേശത്തെ ഇടറോഡുകളിലും തീരദേശമേഖലയിലും പരിശോധന നടത്തി.
റൂറല്‍ എസ്.പി അശോക് കുമാര്‍, ബാലരാമപുരം സി.ഐ ജി. ബിനു. എസ്.ഐ വിനോദ് കുമാര്‍ തുടങ്ങിയവര്‍ ഡി.ഐ.ജിയെ അനുഗമിച്ചു.
ബാലരാമപുരത്തെ വ്യാപാര സ്ഥാപനങ്ങള്‍ രവിലെ ഏഴ് മണിമുതല്‍ 2 മണിവരെ മാത്രമെ തുറന്ന് പ്രവര്‍ത്തിക്കാവു എന്ന നിര്‍ദ്ദേശവും പൊലീസ് നല്‍കി. പോസിറ്റീവ് കേസുകളുടെ എണ്ണം കുറക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് ശക്തമായ നടപടികളുമായി രംഗത്തെത്തിയത്.
ബാലരാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിൽ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പ്രദേശത്തെ ഇടറോഡുകൾ ഇരുചക്രവാഹനങ്ങൾക്ക് പോലും പോകുവാന്‍ കഴിയാത്ത തരത്തില്‍ പൊലീസ് പൂര്‍ണമായും അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.