വെൽെഫയർ സഹകരണ സംഘത്തിലെ തട്ടിപ്പ്: പരാതിയുമായി കൂടുതൽപേർ
text_fieldsബാലരാമപുരം: പഞ്ചായത്ത് െറസിഡൻറ്സ് വെൽെഫയർ സഹകരണ സംഘത്തിലെ തട്ടിപ്പിനിരയായ കൂടുതൽ നിക്ഷേപകർ ബാലരാമപുരം പൊലീസിൽ പരാതി നൽകി. നിക്ഷേപകരായും സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ ജോലിക്കായും പണം നൽകിയിട്ടുണ്ടെങ്കിലും മാനക്കേട് ഭയന്ന് പലരും പുറത്തുപറയുന്നില്ല.
ഗോൾഡ് അൈപ്രസർ തസ്തികയിൽ നിയമിക്കാമെന്ന് പറഞ്ഞ് ആദർശ് എന്ന യുവാവിൽനിന്ന് 12 ലക്ഷം രൂപയാണ് മുൻ ഭരണസമിതിയിലെ ചിലർ വാങ്ങിയത്. ജോലി ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്വർണ ഇടപാട് സ്ഥാപനമല്ലെന്നും അതിനാൽ അങ്ങനെയൊരു തസ്തിക ഇല്ലെന്നും മനസ്സിലായി. പലതവണ കയറിയിറങ്ങിയതോടെ മൂന്നുലക്ഷത്തോളം രൂപ തിരികെ നൽകി.
സംഘത്തിൽ ക്ലർക്ക് ജോലി വാഗ്ദാനം നൽകി നരുവാമൂട് സ്വദേശി പി.എസ്. അരുണിൽ നിന്ന് അഞ്ചുലക്ഷം രൂപ വാങ്ങി. ഒരു വർഷത്തെ ജോലിക്കുശേഷം സ്ഥിരപ്പെടുത്തുമെന്നും തുക തിരികെ നൽകുമെന്നുമായിരുന്നു വാഗ്ദാനം. 2014ൽ ആയിരുന്നു ഇത്. സബിൻ എന്നയാളിൽ നിന്ന് എട്ടുലക്ഷം രൂപയാണ് വാങ്ങിയത്. ഇതിന് ഉറപ്പായി ചെക്ക് നൽകിയിരുന്നു. ഇതുപയോഗിച്ച് കേസിന് പോകാൻ ഒരുങ്ങുകയാണ് ഇയാൾ.
അതിനിടെ മുൻ ഭരണസമിതി അംഗത്തിെൻറ പേരിൽ ലോണെടുത്തതായി രേഖകൾ ഉണ്ടാക്കിയതും കണ്ടെത്തി. കുറച്ച് ഭരണസമിതി യോഗങ്ങളിൽ മാത്രം പങ്കെടുത്ത ഈ മുൻ അംഗം തട്ടിപ്പ് മനസ്സിലാക്കിയതോടെ രാജിെവച്ച് ഒഴിയുകയായിരുന്നു. തുടർന്നാണ് ലോൺ തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. ഇതിനിടെ നൽകിയ രാജി സ്വീകരിക്കാത്തതിനെ തുടർന്ന് അസി. രജിസ്ട്രാർക്ക് നേരിട്ട് നൽകിയാണ് അംഗീകരിപ്പിച്ചത്.
അതേസമയം പണം ബാങ്കിൽതന്നെ ഉണ്ടെന്നും ഇപ്പോഴത്തെ ഭരണസമിതിയാണ് തിരിമറി നടത്തുന്നതെന്നുമുള്ള ആരോപണവുമായി മുൻ ഭരണസമിതി അംഗങ്ങൾ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.