ജ്വല്ലറി ഉടമയുടെ വീടിനുനേരെ ഗുണ്ടാ ആക്രമണം
text_fieldsrepresentative image
ബാലരാമപുരം: ബാലരാമപുരം കണ്ണൻ ജ്വല്ലറി ഉടമ കണ്ണെൻറ വീടിനുനേരെ ഗുണ്ടാ ആക്രമണം. വീടിെൻറ ജനാല ചില്ലുകളും മുന്നിൽ പാർക്കുചെയ്തിരുന്ന കാറിെൻറ ലൈറ്റുകളും തകർന്നു. മുടവൂർപ്പാറ താന്നിവിള തുമ്പോട്ടുകോണം കുഴിവിളാകത്തെ വീടിനുനേരെയാണ് ഞായറാഴ്ച രാത്രി 11ന് അക്രമമുണ്ടായത്.
സംഭവം നടന്നയുടൻ നരുവാമൂട് പൊലീസിൽ അറിയിച്ചെങ്കിലും ഇന്നലെ ഉച്ചയോടെമാത്രമാണ് പൊലീസ് എത്തിയതെന്ന് കണ്ണൻ പറഞ്ഞു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒമ്പതുപേർ വീട്ടിലുള്ളപ്പോഴാണ് ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടത്. കല്ലും മദ്യക്കുപ്പികളുമാണ് വീടിനുനേർക്ക് എറിഞ്ഞത്. രണ്ട് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് അക്രമം നടത്തിയതത്രെ.
സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് ദേശീയപാതയിൽ മുടവൂർപാറ സിഗ്നൽ ലൈറ്റിന് സമീപം കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണനും മറ്റൊരു കാറിലെ യാത്രക്കാരും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. ഇതാണോ അക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.