മദ്യപിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയതിന് വീടാക്രമണം
text_fieldsബാലരാമപുരം: മദ്യപിക്കുന്ന ദൃശ്യം മൊബൈലിൽ പകർത്തിയതിന് വീടിനുനേരെ ആക്രമണം. ബാലരാമപുരം വഴിമുക്ക് റഷീദ് ഓഡിറ്റോറിയം ഉടമ അബ്ദുൽ റഷീദിെൻറ വീടിന് നേർക്കാണ് അക്രമം നടന്നത്. സംഭവത്തിൽ ഉൾപ്പെട്ട സ്ഥലത്തെ ഐ.എൻ.ടി.യു.സി പ്രവർത്തകരായ മൂന്നുപേരുടെ വിഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തെതുടർന്ന് ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാൾ വർഷങ്ങൾക്ക് മുമ്പും ആക്രമണക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കെ. ആൻസലൻ എം.എൽ.എ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ കെ. രാജ്മോഹൻ, സി.പി.എം ഏരിയ സെക്രട്ടറി ശ്രീകുമാർ തുടങ്ങിയവർ ഇന്നലെ വീട് സന്ദർശിച്ചു.
അതിനിടെ ഇന്നലെയും സംഘം അതുവഴി ഭീഷണിമുഴക്കിയും കൂക്കിവിളിച്ചും സഞ്ചരിച്ചതായി നാട്ടുകാർ പറഞ്ഞു. ഇതിനെതുടർന്ന് അക്രമികളെ പിടികൂടാത്തതിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെ ഇവിടെ തമ്പടിച്ച് മദ്യപിക്കുകയും അസഭ്യം പറയുകയും യാത്രക്കാർക്കുനേരെ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുകയും ചെയ്തത് അസഹ്യമായതോടെയാണ് വീട്ടുകാർ സംഭവം വിഡിയോയിൽ പകർത്തിയത്. ഇത് കണ്ട മൂന്നംഗസംഘം വീടിനുനേർക്ക് കല്ലെറിയുകയും വീടിെൻറ ഗേറ്റ് തകർത്ത് അതിക്രമിച്ച് കടക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുകയും ചെയ്തു. ഇത് വിലക്കാനെത്തിയ സി.പി.എം പ്രവർത്തകനായ ഷാനവാസിനെയും ആക്രമിച്ചു.പൊലീസെത്തിയതോടെയാണ് സംഘർഷാവസ്ഥക്ക് അയവുവന്നത്.
ഇതിനിടെ സംഭവം രാഷ്ട്രീയവത്കരിക്കാൻ നടത്തിയശ്രമം സംഘർഷാവസ്ഥക്ക് ഇടയാക്കി. തുടർന്ന് ഐ.എൻ.ടി.യു.സി പ്രവർത്തകർ നടത്താൻ നിശ്ചയിച്ച മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷാവസ്ഥക്ക് അയവുവന്നത്. അബ്ദുൽ റഷീദിെൻറ മകൻ ജുമ റഷീദിെൻറ മൊഴിയിൽ മൂന്ന് പേർക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. റഷീദിെൻറ ഭാര്യ ലത്തീഫബീവി ഇന്നലെ മറ്റൊരു പരാതി നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്ക് നൽകിയിട്ടുണ്ട്.
വഴിമുക്ക് സംഭവം െഎ.എൻ.ടി.യു.സി മൂന്നംഗ സമിതി അന്വേഷിക്കും
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് വഴിമുക്കിലുണ്ടായ അക്രമ സംഭവത്തെ പറ്റി വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ അറിയിച്ചു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി കെ.എം. അബ്ദുസ്സലാം, ലോയേഴ്സ് കോൺഗ്രസ് ജില്ല പ്രസിഡൻറും ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറിയുമായ അഡ്വ. രാജീവ് ചാരാച്ചിറ, ജില്ല കമ്മിറ്റി അംഗം അഡ്വ. തലയൽ പ്രകാശ് എന്നിവരടങ്ങിയതാണ് അന്വേഷണസമിതി. മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിെയ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ല പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.