കോവിഡ് പ്രതിസന്ധി എങ്ങനെ മറികടക്കും ? കുളമുണ്ടാക്കി കൃഷി നടത്തിയാലോ...
text_fieldsബാലരാമപുരം: കുളമുണ്ടാക്കി കൃഷി നടത്തി കോവിഡ് കാല പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുകയാണ് ഒരു സംഘം യുവാക്കൾ. ബാലരാമപുരം ഐത്തിയൂരിലെ ഒരു സംഘം യുവാക്കളുടെ നേതൃത്വത്തിലാണ് തരിശ് ഭൂമിയില്‍ കൃഷിചെയ്യുന്ന പദ്ധതി നടപ്പാക്കി മാതൃകയാകുന്നത്.
തൊഴിൽ രാഹിത്യവും ദാരിദ്ര്യവും സൃഷ്ടിച്ച പ്രയാസങ്ങളിൽ നിന്ന് കരകയറുന്നതിനെക്കുറിച്ചുള്ള ആലോചനകളുടെ ഭാഗമായിട്ടാണ് പദ്ധതി ആരംഭിച്ചത്. വികസനത്തിൻെറ ഭാഗമായി കൃഷിയിടങ്ങള്‍ പലതും നികത്തപ്പെടുമ്പോള്‍ കൃഷിയിടങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, സര്‍ക്കാരിൻെറ തരിശ് ഭൂമി കൃഷി ചെയ്ത് ഫലഭൂയിഷ്ഠമാക്കുകയെന്ന ആശയമാണ് ബാലരാമപുരം ഗ്രാമപഞ്ചായത്ത് ഐത്തിയൂരിലെ വാര്‍ഡ് മെമ്പര്‍ വിനോദിൻെറ നേതൃത്വത്തില്‍ കുളം നിർമാണവും പച്ചക്കറിയും മത്സ്യ കൃഷിയും തുടങ്ങിയത്. വാഴയും പയര്‍,വെണ്ട,ചീര,പാഷന്‍ ഫ്രൂട്ട് പച്ചക്കറി കൃഷി ഉള്‍പ്പെടെ ഒന്നര ഏക്കറില്‍ കൃഷി ചെയ്യുന്നത്.
മീന്‍ വളര്‍ത്തലിനും കൃഷിക്കും വേണ്ടി 13 പേരുടെ നേതൃത്വത്തില്‍ മൂന്ന് മാസം മുമ്പാണ് കുളം നിർമാണം ആരംഭിച്ചത്. 13 പേരുടെ നേതൃത്വത്തില്‍ ഒരു മാസം കൊണ്ട് പത്തടിയിലേറെ പൊക്കത്തില്‍ വലിയൊരു കുളം നിര്‍മ്മിച്ചത്. നിരവധി നീരുറവകളുള്ളതിനെ തുടര്‍ന്ന് വലിയ ജലസമൃദ്ധിയാണ് കുളത്തിലുള്ളത്.
ഒന്നര ഏക്കര്‍ പാട്ടത്തിനെടുത്ത സ്ഥലത്തെ കൃഷിയിടങ്ങളില്‍ വെള്ളം കയറ്റുന്നതിനായി സമീപത്തെ തോടുകളില്‍ നിന്നും ചാലുവെട്ടി കൃഷി തോട്ടത്തിലേക്ക് കൂടിഎത്തിച്ചതോടെ കൃഷിയും സമൃദ്ധമായി നടക്കുന്നു.
ഇവിടെയെത്തുന്നവര്‍ക്ക് മത്സ്യ കൃഷിയെക്കുറിച്ചും കൃഷി ചെയ്യുന്ന രീതിയെ കുറിച്ചും പഠിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ഈ പ്രദേശത്തുകാര്‍ക്ക് പച്ചക്കറി ഇവിടെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 13 പേരുടെ നേതൃത്വത്തില്‍ തുടങ്ങിയ പദ്ധിതിയാണിത്. ഹെക്ടര്‍ കണക്കിന് കൃഷിയുണ്ടായികുന്ന സ്ഥലത്ത് കൃഷി ചുരുങ്ങിയതോടെയാണ് കൃഷി പുനര്‍ ആരംഭിച്ചത്. കൂടുതല്‍ കൃഷിക്കായി ഐത്തിയൂരിലെ കൃഷിയിടത്തിനരികില്‍ രണ്ട് ഏക്കര്‍ സ്ഥലം കൂടി ഇവര്‍ പാട്ടത്തിനെടുത്തിട്ടുണ്ട്. കൃഷിയിലെ വരുമാനത്തിലെ ചെറിയൊരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായും വിനിയോഗിക്കു.വിഷരഹിത പച്ചക്കറിക്ക് വാങ്ങുന്നതിനും ആവശ്യക്കാരെറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.