മൂന്ന് തലമുറയുടെ അധ്യാപകന് വിട നൽകി ശിഷ്യസമൂഹം
text_fieldsബാലരാമപുരം: ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള പ്രിയ അധ്യാപകെൻറ വിടവാങ്ങൽ ഒരുപ്രദേശത്തെയാകെ ദുഃഖത്തിലാഴ്ത്തി.
അഞ്ചര പതിറ്റാണ്ടോളം ബാലരാമപുരത്തെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർഥികൾക്ക് അക്ഷര വെളിച്ചം പകർന്ന ബാലരാമപുരം യൂനിയൻ കോളജ് സ്ഥാപകനും മാനേജരും പ്രിൻസിപ്പലുമായിരുന്ന എം.എം. ഇസ്മായിലിന് (75) വിദ്യാർഥി സമൂഹം കണ്ണീരോടെ അന്ത്യാഞ്ജലിയർപ്പിച്ചു. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയവെ, ഇന്നലെ പുലർച്ചയായിരുന്നു അന്ത്യം. പതിനഞ്ചാം വയസ്സിലാരംഭിച്ചതാണ് ഇസ്മായിലിെൻറ അധ്യാപന വൃത്തി.
ഇതിനിടെ കണ്ടക്ടറായി ജോലി ലഭിച്ചു. എന്നാൽ, അധ്യാപനത്തോടുള്ള താൽപര്യം കാരണം ജോലി ഉപേക്ഷിച്ച് പാരലൽ കോളജ് അധ്യാപകനായി തുടർന്നു.
1967ൽ ആരംഭിച്ച അദ്ദേഹത്തിെൻറ സ്ഥാപനത്തിൽ പഠിക്കുന്ന ഒരു വിദ്യാർഥിയെങ്കിലും ഇല്ലാത്ത വീടുകൾ ഒരു കാലത്ത് കുറവായിരുന്നു.
ഗണിതം, ഇംഗ്ലീഷ് ഗ്രാമർ വിഷയങ്ങളായിരുന്നു ഇസ്മായിൽ നേരിട്ട് കൈകാര്യം ചെയ്തിരുന്നത്. ഏറെ പ്രയാസമുള്ള ഇരു വിഷയങ്ങളും എളുപ്പത്തിൽ ഹൃദിസ്ഥമാക്കാൻ ചില കുറുക്കുവഴികളും അദ്ദേഹത്തിനുണ്ടായിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ പഠനാവസരമൊരുക്കി. ഇസ്മായിലിെൻറ നിര്യാണത്തിൽ നിയുക്ത എം.എൽ.എ എം. വിൻസൻറ് അനുശോചിച്ചു. നിരവധി വ്യക്തികളും സംഘടനകളും അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.