കരമന-കളിയിക്കാവിള ദേശീയപാത രണ്ടാംഘട്ടം ഉദ്ഘാടനം ഇന്ന്
text_fieldsബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാത രണ്ടാംഘട്ടം ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് പ്രാവച്ചമ്പലം ജങ്ഷനിൽ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് അധ്യക്ഷതവഹിക്കും. സംസ്ഥാനത്തുതന്നെ മാതൃക ഹൈവേ എന്ന പേര് നേടുന്നതരത്തിലുള്ള നിർമാണ പ്രവര്‍ത്തനമാണ് ഇവിടെ നടത്തിയിട്ടുള്ളത്.
രണ്ടാം റീച്ചിലുള്‍പ്പെടുന്ന പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം കൊടിനട വരെയുള്ള 5.5 കി. മീറ്ററാണ് നിർമാണം പൂര്‍ത്തിയാക്കിയത്. രണ്ടുവര്‍ഷത്തെ കരാറില്‍ ഏഴുമാസത്തിലെറെ കോവിഡും വിവിധ സമരങ്ങളുമായി നിര്‍മാണപ്രവര്‍ത്തനം പൂര്‍ണമായും നിര്ത്തിെവക്കേണ്ടിവന്നെങ്കിലും കരാര്‍ കാലാവധിക്ക് മുേമ്പ നിർമാണം പൂര്‍ത്തീകരിച്ചു.
കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ണമായും സര്‍ക്കാര്‍ ചെലവിലാണ് പാതയുടെ നിര്‍മാണം. നിര്‍മാണച്ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്കായിരുന്നു.
ടെൻഡറില്‍ പറഞ്ഞതിലും വ്യത്യസ്തമായാണ് സ്ട്രീറ്റ് ലൈറ്റുള്‍പ്പെടെ വിവിധ പ്രത്യേകതകളോടെ റോഡിെൻറ നിർമാണം. രണ്ട് സൈഡിലും ഒരുപോലെയുള്ള നടപ്പാതയും വൈദ്യുതി ലൈനുകള്‍ റോഡിന് കുറുകെ പോകാതിരിക്കുന്നതിനായി പത്തോളം സ്ഥലങ്ങളില്‍ റോഡിന് കുറുകെ മണ്ണിനടിയിലൂടെയുള്ള ക്രോസിങ് സംവിധാനവും ഏർപ്പെടുത്തി.
നടപ്പാതയില്‍ കണ്ണ് കാണാത്തവര്‍ക്ക് സ്റ്റിക് ഉപയോഗിച്ച് തട്ടി നടന്ന് പോകുന്നതിനായി പ്രത്യേകതരത്തിലുള്ള ടൈല്‍സ് പതിപ്പിച്ചിട്ടുണ്ട്. രാത്രിയാത്രയില്‍ അപകടം കുറക്കുന്നതിനുള്ള പ്രത്യേക തരം റിഫ്ലക്ടര്‍ ഉള്‍പ്പെടെ ഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.