വ്യാജ ഡിഗ്രികൾ 'കേരള' തിരികെ വാങ്ങുന്നില്ല; ഒത്തുകളിയെന്ന് ആക്ഷേപം
text_fieldsതിരുവനന്തപുരം: തോറ്റ വിദ്യാർഥികൾക്ക് കേരള സർവകലാശാല നൽകിയ 21 ഡിഗ്രി സർട്ടിഫിക്കറ്റുകൾ മടക്കിവാങ്ങാൻ നടപടി സ്വീകരിക്കാത്തതിന് പിന്നിൽ ഒത്തുകളിയെന്ന ആക്ഷേപം ശക്തം. കമ്പ്യൂട്ടർ സോഫ്റ്റ്വയറിെൻറ തകരാറുമൂലമാണ് തോറ്റവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകിയതെന്നായിരുന്നു സർവകലാശാലയുടെ ആദ്യ വിശദീകരണം. പിന്നീട് ഇതേ പരീക്ഷയെഴുതിയ ഒട്ടേറെ വിദ്യാർഥികളുടെ മാർക്ക് ഒരു സെക്ഷൻ ഓഫിസർ കൈക്കൂലി വാങ്ങി തിരുത്തിയെന്ന് കണ്ടെത്തുകയും 2008ലെ വിവാദ അസിസ്റ്റൻറ് നിയമനത്തിൽപെട്ട അദ്ദേഹത്തെ പിരിച്ചുവിടുകയും ചെയ്തിരുന്നു. തോറ്റിട്ടും ബിരുദ സർട്ടിഫിക്കറ്റുകൾ ലഭിച്ച വിദ്യാർഥികളിൽ ചിലർ ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവർക്ക് സഹായകരമായ നിലപാട് സർവകലാശാല സ്വീകരിക്കുന്നതുകൊണ്ടാണ് സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാൻ വൈകുന്നത്.
ചിലർ ഇതിനകം സംസ്ഥാനത്തിന് അകത്തും പുറത്തും വിദേശത്തും ജോലി നേടിയതായും സൂചനയുണ്ട്.സ്ഥലം മാറിപ്പോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ റദ്ദാക്കാത്ത പാസ്വേഡ് ഉപയോഗിച്ച് 2016 -19 വർഷത്തെ ബി.എസ്സി വിദ്യാർഥികളുടെ എണ്ണൂറോളം മാർക്കുകളിലാണ് തിരുത്തൽ നടത്തിയത്. അതിൽ 21 പേർക്ക് ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സർവകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരം ഡിഗ്രി സർട്ടിഫിക്കറ്റ് പിൻവലിക്കാൻ സിൻഡിക്കേറ്റിെൻറയും സെനറ്റിെൻറയും അംഗീകാരത്തോടെ ഗവർണർക്ക് മാത്രമാണ് അധികാരമുള്ളത്. രണ്ടുവർഷമായിട്ടും ഈ ഫയലിൽ തീർപ്പുണ്ടായിട്ടില്ല. അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ സർക്കാർ ചുമതലെപ്പടുത്തിയെങ്കിലും സർവകലാശാല പൊലീസുമായി സഹകരിച്ചില്ല. വ്യാജ ഡിഗ്രി ലഭിച്ചവരിൽനിന്ന് തെളിവെടുക്കാനോ കൈവശം ലഭിച്ചിരിക്കുന്നത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് വിദ്യാർഥികളെ അറിയിക്കാനോ പരസ്യപ്പെടുത്താനോ സർവകലാശാല തയാറാകാത്തതിൽ ദുരൂഹതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.